Film News

'സു ഫ്രം സോ' മലയാളത്തില്‍ റിലീസ് ചെയ്യാന്‍ പദ്ധതിയുണ്ടായിരുന്നില്ല, അത് സംഭവിച്ചത് ഇങ്ങനെ: രാജ് ബി ഷെട്ടി

സു ഫ്രം സോ എന്ന സിനിമ മലയാളത്തിൽ റിലീസ് ചെയ്യാൻ ആദ്യം പദ്ധതി ഉണ്ടായിരുന്നില്ല എന്ന് നടൻ രാജ് ബി ഷെട്ടി. ഓരോ ഭാഷയ്ക്കും കോമഡി പഞ്ചുകൾ വ്യത്യസ്തമായിരിക്കും. അത് അവർ അത് എങ്ങനെ ഡെലിവർ ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. അതുകൊണ്ട്, കേരളത്തിൽ നമ്മൾക്ക് അറിയുന്ന ആളുകളുമായി സംസാരിച്ച് അതിന് അനുസരിച്ച് മാറ്റങ്ങൾ വരുത്തിയാണ് സു ഫ്രം സോ മലയാളത്തിൽ റിലീസ് ചെയ്തതെന്ന് രാജ് ബി ഷെട്ടി ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

രാജ് ബി ഷെട്ടിയുടെ വാക്കുകൾ

സിനിമ കഴിഞ്ഞ് അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ അവസാന ഘട്ടത്തിൽ എത്തിയപ്പോഴാണ് ഞങ്ങൾക്ക് തോന്നിയത്, ഇത് മലയാളത്തിലും വർക്കാവാൻ ചാൻസ് ഉണ്ട് എന്ന്. അതിന് മുമ്പ് ഒരു ബൈ ലിംങ്ക്വൽ സിനിമയായിട്ടല്ല സു ഫ്രം സോയെ കൺസീവ് ചെയ്തിരുന്നത്. ഇവിടെയും പ്രേക്ഷകർ 150 രൂപ ടിക്കറ്റെടുത്ത് തന്നെയല്ലേ സിനിമയ്ക്ക് പോകുന്നത്. അപ്പോൾ അവരെ നിരാശപ്പെടുത്താൻ പറ്റില്ല. നമ്മുടെ ഏറ്റവും മികച്ച ഔട്ട്പുട്ട് കൊടുക്കണം. അതുകൊണ്ട് സ്ക്രിപ്റ്റിൽ ചില മാറ്റങ്ങൾ ആദ്യം തന്നെ വരുത്തി. ഇവിടുത്തെ കൾച്ചറൽ റഫറൻസുകൾ വേറെത്തന്നെയാണ്.

ഓരോ ഭാഷയ്ക്കും കോമഡി പഞ്ചുകൾ വ്യത്യസ്തമായിരിക്കും. അത് അവർ അത് എങ്ങനെ ഡെലിവർ ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. അതുകൊണ്ട്, കേരളത്തിൽ നമ്മൾക്ക് അറിയുന്ന ആളുകളുമായി സംസാരിച്ച് അതിന് അനുസരിച്ച് മാറ്റങ്ങൾ വരുത്തി. ഇതിന്റെ ബാക്​ഗ്രൗണ്ട് സ്കോർ ചെയ്തത് ഒരു മലയാളി തന്നെയായിരുന്നു. സന്ദീപ് തുളസീദാസ്. അദ്ദേഹം തന്നെ സൗണ്ട് റെക്കോർഡിങും ചെയ്തു. ടർബോ ചെയ്യുമ്പോഴാണ് എനിക്ക് സന്ദീപിന്റെ കോൺടാക്ട് കിട്ടുന്നത്. അത് ക്രിസ്റ്റോ സേവ്യറാണ് എനിക്ക് തന്നത്.

ക്രിയേറ്റേഴ്‌സ് ആന്‍ഡ് മാര്‍ക്കറ്റേഴ്‌സ് സ്‌കൂള്‍ സഹ സ്ഥാപകനായി മെറ്റ മുന്‍ സൗത്ത് പാര്‍ട്ണര്‍ഷിപ്പ് ലീഡ് ജിനു ബെന്‍ ചുമതലയേറ്റു

തുടരുമിലെ അംബാസഡറിന്റെ ശബ്ധം പോലെയല്ല മലയന്‍കുഞ്ഞിലെ ഉരുള്‍പൊട്ടല്‍, അത് സൃഷ്ടിച്ചത് മറ്റൊരു രീതിയില്‍: വിഷ്ണു ഗോവിന്ദ്

എന്റെ കഥകൾ എഴുതുമ്പോൾ ആരെയും ഞാൻ അടുപ്പിക്കാറില്ല, പക്ഷെ കൂടെയുള്ളവർ അങ്ങനെയല്ല: രാജ് ബി ഷെട്ടി

പഞ്ചാബി ഹൗസിന്‍റെ കഥ ആദ്യം കേട്ടപ്പോഴേ പറഞ്ഞിരുന്നു, 'പടം ഹിറ്റാണ്' എന്ന്: ഹരിശ്രീ അശോകന്‍

കളങ്കാവല്‍ ഭദ്രകാളിയുടെ ആ ഐതീഹ്യത്തിലെ കഥയുടെ ഭാഗം; പേര് വന്ന വഴിയെക്കുറിച്ച് ജിതിന്‍ കെ ജോസ്

SCROLL FOR NEXT