Film News

'നരകത്തിലെ ഡിജെ' എന്നായിരുന്നു കപ്പ പുഴുക്ക് പാട്ടിന്റെ ടാ​ഗ് ലൈൻ , ബാച്ചിലർ പാർട്ടിയിലെ ​ഗാനങ്ങളെക്കുറിച്ച് രാഹുൽ രാജ്

അമല്‍ നീരദ് സംവിധാനം ചെയ്ത ബാച്ചിലര്‍ പാര്‍ട്ടി എന്ന സിനിമയിലെ ഗാനങ്ങള്‍ വലിയ ഓളമാണ് അന്നത്തെ കാലത്ത് സൃഷ്ടിച്ചത്. അതില്‍ പോലും, 'കപ്പ പുഴുക്ക്' എന്ന പാട്ട് ആഘോഷങ്ങളുടെ ഭാഗമാക്കാത്ത മലയാളികള്‍ ഇല്ലെന്ന് തന്നെ പറയാം. 'നരകത്തിലെ ഡിജെ' എന്ന ടാഗ്‌ലൈന്‍ നല്‍കിയാണ് ആ ഗാനം കംപോസ് ചെയ്യാന്‍ തുടങ്ങിയതെന്ന് ആ ഗാനത്തിന്‍റെ സംഗീത സംവിധായകന്‍ രാഹുല്‍ രാജ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

രാഹുല്‍ രാജിന്‍റെ വാക്കുകള്‍

നരകപ്പാട്ട്, നരകത്തിലെ ഡിജെ എന്നെല്ലാമായിരുന്നു കപ്പ കപ്പ ചെയ്യുമ്പോള്‍ ഉപയോഗിച്ചിരുന്ന ടാഗ്‌ലൈന്‍. പഴയ ഓര്‍കുട്ടില്‍ ട്രെന്‍ഡായിരുന്ന ഒരു വീഡിയോ ഇതുമായി ബന്ധിപ്പിക്കാം: ഒരാള്‍ മരിച്ച് മുകളിലേക്ക് പോകുമ്പോള്‍, ഒരുവശത്ത് അയാള്‍ക്ക് വളരെ ബോറിങ് ആയ ഒരു സ്ഥലം കാണാന്‍ ലഭിക്കുന്നു — ഒരാള്‍ ആട് മേച്ച് നടക്കുന്നു. മറുവശത്ത്, ലൈറ്റുകളും പാട്ടുകളും കൊണ്ട് നിറഞ്ഞ ഒരു വലിയ പാര്‍ട്ടി. സ്വാഭാവികമായും നമ്മള്‍ അവിടേക്കാണ് പോകുക. ആ ബോറിങ് സ്ഥലം സ്വര്‍ഗം ആണെങ്കില്‍, പാര്‍ട്ടിയോടെയുള്ളത് നരകമാണ്. ഈ ഐഡിയയില്‍ നിന്നാണ് 'കപ്പ പുഴുക്ക്' പിറക്കുന്നത്.

അതിലെ ചില വരികള്‍ ഇങ്ങനെ പോകുന്നു:
'നല്ലോരെല്ലാം പാതാളത്തില്‍, സ്വര്‍ലോകത്തോ ബോറന്മാര്‍'.
ഇവയില്‍ വലിയൊരു റിലേറ്റബിലിറ്റി ഫാക്ടറുണ്ട്. കാരണം, എല്ലാ മനുഷ്യര്‍ക്കും ഉള്ളില്‍ ഒരു സത്യം അറിയാം — ഞാന്‍ അത്ര വെടിപ്പല്ല. നമ്മള്‍ ചെയ്ത കാര്യങ്ങള്‍ നമ്മള്‍ക്കേ അറിയൂ. ഈ മാനസികതയാണ് 'കപ്പ പുഴുക്ക്' പാട്ടിലൂടെ എത്തിക്കാന്‍ ശ്രമിച്ചത്. അതിന് പ്രധാന പങ്ക് റഫീഖ് അഹമ്മദ് എഴുതിയ വരികള്‍ക്കാണ്.

'കപ്പ പുഴുക്ക്, ചക്കര ഭരണി' എന്ന ഹുക്ക് ലൈന്‍ എപ്പോഴും ഞാന്‍ മൂളിക്കൊണ്ടിരിക്കും. അമല്‍ നീരദ് അത് കേള്‍ക്കുമ്പോഴെല്ലാം ആസ്വദിച്ച് ചിരിക്കുമായിരുന്നു. വരികള്‍ എഴുതുന്നതിന് മുന്‍പേ ആ ഹുക്ക് ലൈന്‍ ഞങ്ങള്‍ ഉറപ്പിച്ചിരുന്നു.

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

SCROLL FOR NEXT