Film News

ലൂസിഫര്‍ തെലുങ്കില്‍ ബോബിയായി റഹ്മാന്‍; ആഗസ്റ്റില്‍ പ്രഖ്യാപനമെന്ന് റിപ്പോര്‍ട്ട്

ലൂസിഫര്‍ തെലുങ്ക് റീമേക്കില്‍ നടന്‍ റഹ്മാന്‍ ഒരു പ്രധാനവേഷം കൈകാര്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. പൃഥ്വിരാജ്-മോഹന്‍ലാല്‍ ചിത്രം തെലുങ്കിലെത്തുമ്പോള്‍ ചിരഞ്ജീവിയാകും പ്രധാനകഥാപാത്രമായെത്തുന്നത്. സഹോ സംവിധായകന്‍ സുജീതാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മലയാളത്തില്‍ വിവേക് ഒബ്‌റോയ് അവതരിപ്പിച്ച ബോബി എന്ന കഥാപാത്രത്തിന്റെ വേഷത്തിലായും റഹ്മാന്‍ എത്തുകയെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാനം ആഗസ്റ്റില്‍ ഉണ്ടായേക്കും. തെലുങ്ക് പതിപ്പിലും വിവേക് ഒബ്‌റോയിയെ തന്നെയാണ് ആദ്യം പരിഗണിച്ചിരുന്നതെങ്കിലും അദ്ദേഹം വിസമ്മതിച്ചതോടെയാണ് റഹ്മാനെ സമീപിച്ചതെന്നാണ് വിവരം. വേഷം ചെയ്യാന്‍ റഹ്മാന്‍ സമ്മതം അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.

മലയാളത്തില്‍ മഞ്ജുവാര്യര്‍ ചെയ്ത പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രത്തെ തെലുങ്കില്‍ അവതരിപ്പിക്കുക സുഹാസിനിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. കൊവിഡ് ഭീഷണി കുറഞ്ഞാല്‍ ഈ വര്‍ഷം അവസാനം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

ലൂസിഫറിന്റെ തെലുങ്ക് റീമേക്കിനുള്ള പകര്‍പ്പവകാശം സ്വന്തമാക്കിയിരിക്കുന്നത് രാം ചരണിന്റെ ബാനറാണ്. മലയാളത്തില്‍ നിന്ന് അടിമുടി മാറ്റങ്ങളോടെയാകും തെലുങ്ക് പതിപ്പെന്ന് ചിരഞ്ജീവി നേരത്തെ വ്യക്തമാക്കിയിരുന്നു. ലൂസിഫര്‍ തെലുങ്കിലെത്തുമ്പോള്‍ ആന്ധാ-തെലങ്കാന രാഷ്ട്രീയപശ്ചാത്തലം കൂടി ഉള്‍ക്കൊള്ളിക്കുന്ന സിനിമയായി ലൂസിഫര്‍ മാറുമെന്നാണ് സൂചന.

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT