Film News

മോഹൻലാൽ-ഷാഫി കൂട്ടുകെട്ടിൽ ആദ്യ ചിത്രം, ബിബിൻ ജോർജ് - വിഷ്ണു ഉണ്ണികൃഷ്ണൻ തിരക്കഥ

സംവിധായകൻ ഷാഫിയും മോഹൻലാലും ഒന്നിക്കുന്ന ആദ്യ ചിത്രം ഒരുങ്ങുന്നു. ‘അമർ അക്ബർ അന്തോണി’, ‘കട്ടപ്പനയിലെ ഹൃതിക് റോഷൻ’ തുടങ്ങിയ സിനിമകൾക്ക് തിരക്കഥയൊരുക്കിയ ബിബിൻ ജോർജ് – വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവരുടേതാണ് തിരക്കഥ.

'കല്യാണരാമൻ', 'പുലിവാൽകല്യാണം', 'മായാവി' തുടങ്ങി മലയാളത്തിന് ഹിറ്റ് കോമഡി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ഷാഫി. ബിബിൻ - വിഷ്ണു കൂട്ടുകെട്ടിൽ പിറന്ന തിരക്കഥകളെല്ലാം തമാശയ്ക്ക് മുൻതൂക്കം നൽകുന്നവയായിരുന്നു. ഇവർ ഒരുമിക്കുമ്പോൾ മലയാളത്തിൽ പുതിയൊരു കോമഡി ഹിറ്റ് ഉണ്ടാകുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.

'വൺ മാൻ ഷോ' എന്ന ജയറാം ചിത്രത്തിലൂടെയാണ് ഷാഫി സംവിധാന രം​ഗത്തേയ്ക്ക് എത്തുന്നത്. മലയാളത്തിൽ ഒട്ടുമിക്ക താരങ്ങൾക്കൊപ്പവും സിനിമ ചെയ്ത ഷാഫി ആദ്യമായാണ് മോഹൻലാലിനെ നായകനാക്കി സിനിമ ഒരുക്കുന്നത്. 'ഇട്ടിമാണി മെയ്ഡ് ഇൻ ചൈന' ആണ് മോഹൻലാൽ അവസാനമായി അഭിനയിച്ച കോമഡി ചിത്രം. ജീത്തു ജോസഫിന്റെ 'ദൃശ്യം 2', 'റാം', പ്രിയദർശൻ ചിത്രം 'മരക്കാർ അറബിക്കടലിന്റെ സിംഹം', ലൂസിഫർ രണ്ടാം ഭാ​ഗം 'എമ്പുരാൻ', മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാകുന്ന ത്രീഡി ചിത്രം 'ബറോസ്' എന്നിവയാണ് ആരാധകർ കാത്തിരിക്കുന്ന ലാൽ ചിത്രങ്ങൾ.

യു എ ഇ യിൽ ഒരേ ദിവസം രണ്ടു ഷോറൂമുകൾ ആരംഭിച്ച് ഭീമ ജ്വല്ലേഴ്‌സ്; ദുബായിലും ഷാർജയിലും പുതിയ ഷോറൂമുകള്‍

സൂരി- മതിമാരൻ പുകഴേന്തി ചിത്രം "മണ്ടാടി" മലയാളം ടീസർ പുറത്ത്, ചിത്രത്തിന്റെ റിലീസ് സെപ്റ്റംബർ 10 ന്

യൂട്യൂബിൽ പൂത്ത് കേറി 'ബെത്‌ലഹേം കുടുംബ യൂണിറ്റി'ലെ 'ഉല്ലാസ മത്താപ്പൂ'

നിമിഷ-സജീവ് പാഴൂർ ചിത്രം ‘എന്ന വിലൈ’യുടെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കി ജി വി പ്രകാശ് കുമാർ; ചിത്രം സെപ്റ്റംബറിൽ എത്തും

ലിയോ തദ്ദേവൂസ് - ദിലീഷ് പോത്തൻ ചിത്രം ‘ചെവിട്ടോർമ്മ’ ബുസാൻ ചലച്ചിത്ര മേളയിലേക്ക്

SCROLL FOR NEXT