Film News

ഒമിക്രോണ്‍ ഭീതി: ആര്‍ആര്‍ആറിന് പിന്നാലെ രാധേ ശ്യാമും റിലീസ് മാറ്റി

ഇന്ത്യയില്‍ ഒമിക്രോണ്‍ വ്യാപനത്തിന്റെ തോത് കൂടുന്ന സാഹചര്യത്തില്‍ ജനുവരിയില്‍ റിലീസ് ചെയ്യാനിരുന്ന പാന്‍ ഇന്ത്യന്‍ ചിത്രങ്ങളുടെ റിലീസ് മാറ്റി നിര്‍മ്മാതാക്കള്‍. രാജമൗലി സംവിധാനം ചെയ്ത ഭ്രഹ്‌മാണ്ഡ ചിത്രം 'ആര്‍ആര്‍ആറാണ് ആദ്യമായി റിലീസ് മാറ്റിയത്. ജനുവരി 7നായിരുന്നു ചിത്രം റിലീസ് ചെയ്യാനിരുന്നത്.

'ആര്‍ആര്‍ആറി'ന് പിന്നാലെ പ്രഭാസ് നായകനായ 'രാധേ ശ്യാമിന്റെയും റിലീസ് നീട്ടി വെച്ചു. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ യു.വി ക്രീയേഷന്‍സാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

'കുറച്ച് ദിവസമായി രാധേശ്യാമിന്റെ റിലീസ് മാറ്റാതിരിക്കാനുള്ള ശ്രമത്തിലായിരുന്നു ഞങ്ങള്‍. പക്ഷെ രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം കൂടുന്ന സാഹചര്യത്തില്‍ ഞങ്ങള്‍ക്ക് മറ്റൊരു മാര്‍ഗവും ഇല്ല. അതിനാല്‍ ഞങ്ങളുടെ പ്രിയ ചിത്രം തിയേറ്ററിലെത്തിക്കാന്‍ ഞങ്ങള്‍ക്ക് കാത്തിരുന്നേ മതിയാവു. രാധേ ശ്യാം സ്‌നേഹത്തിന്റെ കഥയാണ്. ഈ പ്രതിസന്ധി സമയത്തെ തരണം ചെയ്യാന്‍ നിങ്ങളുടെ സ്‌നേഹം ഞങ്ങള്‍ക്ക് കരുത്താകുമെന്ന് പ്രതീക്ഷിക്കുന്നും' എന്നാണ് നിര്‍മ്മാതാക്കള്‍ ട്വീറ്റ് ചെയ്തത്.

നിലവില്‍ അജിത്ത് കുമാര്‍ നായകനായ 'വലിമൈ'യാണ് ജനുവരി 14ന് റിലീസിനൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം. അതിന് ഒപ്പം ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 'സല്യൂട്ടും റിലീസ് ചെയ്യുന്നുണ്ട്. കൂടാതെ തെലുങ്ക് റിലീസായ 'ഭീംലനായക്കിന്റെ റിലീസ് ജനുവരിയില്‍ നിന്ന് ഫെബ്രുവരി 25ലേക്ക് മാറ്റി വെച്ചു.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT