Film News

'പ്രപഞ്ചം വളരെ വലുതാണ്, പ്രധാനപെട്ടവർ ആണെന്ന ചിന്ത നിങ്ങളെ നിരാശരാക്കും'; രചന നാരായണൻകുട്ടി

'അമ്മ'യുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്‌ഘാടന ചടങ്ങളിലെ വേദിയിൽ നിന്നും വനിതാ താരങ്ങളെ മാറ്റി നിർത്തിയെന്ന വിവാദത്തെ തുടർന്ന് എക്സിക്ക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങൾ പ്രതികരങ്ങളുമായി രംഗത്ത് വന്നിരുന്നു. വിഷയത്തെക്കുറിച്ചുള്ള തന്റെ പ്രതികരണം അറിയിച്ചുക്കൊണ്ട് എക്സിക്ക്യൂട്ടീവ് കമ്മറ്റിയിലെ അംഗമായ രചന നാരായണൻകുട്ടിയുടെ ഫേസ്ബുക് പോസ്റ്റിന് അനുകൂലമായും പ്രതികൂലമായും നിരവധി കമന്റുകളായിരുന്നു വന്നത്. അമേരിക്കൻ ശാസ്ത്രജ്ഞനായ നീൽ ഡിഗ്രസ്സ് ടൈസന്റെ ഒരു ഉദ്ധരണി പങ്കുവെച്ചുകൊണ്ടുള്ള രചനയുടെ പുതിയ പോസ്റ്റും സമൂഹ മാധ്യമത്തിൽ ഇപ്പോൾ ശ്രദ്ധേ നേടുകയാണ്. ഈ പ്രപഞ്ചം വളരെ വലുതാണെന്നും നമ്മൾ വളരെ പ്രധാനപ്പെട്ടവരും പ്രത്യേകതകൾ ഉള്ളവരുമാണെന്ന തോന്നൽ നിരാശയിലേയ്ക്ക് നയിക്കുമെന്നാണ് ഉദ്ധരണിയിൽ പറയുന്നത്. നടി പർവ്വതിയ്ക്കുള്ള മറുപടിയല്ലേ എന്നാണ് കമന്റിലൂടെ ആളുകൾ ചോദിക്കുന്നത്.

രചന പങ്കുവെച്ച ഉദ്ധരണി

പ്രപഞ്ചത്തെക്കുറിച്ച് ഞങ്ങൾ കണ്ടെത്തിയ കാര്യങ്ങൾ പരിശോധിക്കുമ്പോൾ ഞാൻ വലുതാണെന്നും പ്രത്യേകതകൾ ഉള്ളവരുമാണെന്ന തോന്നലിൽ നിങ്ങൾക്ക് നിരാശ ഉണ്ടാകും. സമയവും സ്ഥലവും പരിഗണിക്കുമ്പോൾ നിങ്ങൾ വളരെ ചെറുതാണ്. ഭൂമിയിൽ മാത്രം പരിമിതപ്പെടുത്തിയിരിക്കുന്ന ദുർബലമായ മനുഷ്യ ശരീരമാണ് നിങ്ങൾ.

വിമർശന ബുദ്ധിയൊക്കെ നല്ലതാണെന്നും എന്നാൽ ഉചിതമായ കാര്യത്തിനാണോ എന്നൊന്ന് ചിന്തിക്കുന്നതിൽ തെറ്റില്ലെന്നും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ താരം നേരത്തെ വ്യക്തമാക്കിയിരുന്നു. നിങ്ങൾ അധിക്ഷേപിക്കുന്നത് എഫ് ബി പോസ്റ്റിലൂടെ ഇരുത്താൻ ശ്രമിച്ചവരെയാണെന്നും രചന നാരായണൻകുട്ടി കുറിച്ചിരുന്നു എക്സിക്യൂറ്റീവ് കമ്മിറ്റിയിലെ ആൺ താരങ്ങളെല്ലാം നിൽക്കുകയും രചന നാരായണൻകുട്ടിയും എക്സിക്യൂട്ടിവ് അംഗമായ ഹണി റോസ് ഇരിക്കുകയും ചെയ്യുന്ന ഒരു ഫോട്ടോയും കുറിപ്പിനൊപ്പം രചന പങ്കുവെച്ചരുന്നു. മോഹൻലാലും മമ്മൂട്ടിയും സിദ്ധിഖും ഇടവേള ബാബുവും ഉൾപ്പെടെ വേദിയിൽ ഇരിക്കുമ്പോൾ രചനയും ഹണി റോസും സൈഡിൽ നിൽക്കേണ്ടി വന്നത് സംഘടന തുടരുന്ന സ്ത്രീവിരുദ്ധ നിലപാടിന്റെ തുടർച്ച ആണെന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു.

ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

SCROLL FOR NEXT