Film News

'റോക്കൻ റോളിന്റെ രാജ്ഞി'; ടീന ടേണർ അന്തരിച്ചു.

'റോക്കൻ റോളിന്റെ രാജ്ഞി' എന്നറിയപ്പെട്ടിരുന്ന ഗായിക ടീന ടേണർ (83) അന്തരിച്ചു. ടീന ടേണറിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രം പേജിലൂടെയാണ് മരണ വിവരം സ്ഥിതീകരിച്ചത്. 'അവളുടെ ഏറ്റവും വലിയ സൃഷ്ടികളായ സംഗീതം നമുക്ക് തന്നിട്ട് പോകുന്ന ആ പ്രിയ സുഹൃത്തിനോട് ഇന്ന് ഞങ്ങൾ വിട പറയുന്നു. ടീന, നിന്നെ ഞങ്ങൾ വളരെ മിസ്സ് ചെയ്യും'. അതായിരുന്നു കുറിപ്പ്. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് സ്വിറ്റ്‌സർലന്റ് സൂറിച്ചിലെ സ്വവസതിയിലായിരുന്നു അന്ത്യം. അർബുദം, പക്ഷാഘാതം, വൃക്ക തകരാർ എന്നിങ്ങനെ നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ ടീനയ്ക്ക് സമീപ കാലത്ത് അനുഭവപ്പെട്ടിരുന്നു.

'അവളുടെ സംഗീതവും ജീവിതത്തോടുള്ള അതിരുകളില്ലാത്ത അഭിനിവേശവും കൊണ്ട് അവൾ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരെ ആകർഷിക്കുകയും നാളത്തെ താരങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്തു,' എന്ന് ഗായികയുടെ പ്രതിനിധി ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.

റിവർ ഡീപ് - മൗണ്ടൻ ഹൈ, ദ ബെസ്റ്റ്, വാട്ട്‌സ് ലവ് ഗോട്ട് ടു ഡു വിത്ത് ഇറ്റ് തുടങ്ങി നിരവധി ഗാനങ്ങളിലൂടെ ടീന ടേണർ ലോകമെമ്പാടും ആരാധകരെ സമ്പാദിച്ചു.

1957ൽ ഇകെ ടർണറുടെ 'കിംഗ്‌സ് ഓഫ് റിഥം' എന്ന ചിത്രത്തിലൂടെയാണ് ടീന തന്റെ കരിയർ ആരംഭിച്ചത്. പന്ത്രണ്ട് തവണയാണ് ടീന ഗ്രാമി അവാർഡുകൾ നേടിയത്. , അതിൽ എട്ട് മത്സര അവാർഡുകൾ, മൂന്ന് ഗ്രാമി ഹാൾ ഓഫ് ഫെയിം അവാർഡുകൾ, ഗ്രാമി ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് എന്നിവ ഉൾപ്പെടുന്നു . 1972ലെ പ്രൗഡ് മേരി എന്ന ആൽബത്തിനായിരുന്നു ആദ്യ ഗ്രാമി. ഒരു സോളോ പെർഫോമൻസിന് ഏറ്റവും കൂടുതൽ പണം നൽകിയ പ്രേക്ഷകരുള്ള (180,000) അക്കാലത്തെ ഗിന്നസ് വേൾഡ് റെക്കോർഡും ടീന നേടി. 1991 ൽ ഐ കെ ടർണറിനൊപ്പം, 2021 ൽ സോളോ ആർട്ടിസ്റ്റായെത്തിയ അവർ 44-ാം വയസ്സിൽ ഹോട്ട് 100ൽ ഒന്നാമതെത്തുന്ന ഏറ്റവും പ്രായം കൂടിയ വനിതാ സോളോ ആർട്ടിസ്റ്റായിരുന്നു. ലോകമെമ്പാടും 100 ദശലക്ഷത്തിലധികം മ്യൂസിക് റെക്കോർഡുകൾ വിറ്റഴിച്ച ടീന ടേർണർ എക്കാലത്തെയും മികച്ച വിൽപ്പനയുള്ള റെക്കോർഡിംഗ് കലാകാരന്മാരിൽ ഒരാളാണ്. റോളിംഗ് സ്റ്റോണിന്റെ കവറിൽ ഇടം നേടിയ ആദ്യത്തെ കറുത്ത വർഗ്ഗ കലാകാരിയും ആദ്യ വനിതയുമായിരുന്നു അവർ.

'കരോൾ റാപ്പുമായി ഡബ്സി' ; മന്ദാകിനിയിലെ പുതിയ ഗാനം പുറത്ത്

'സി.ഐ.ഡി യായി കലാഭവൻ ഷാജോൺ' ; 'സി.ഐ.ഡി. രാമചന്ദ്രൻ റിട്ട. എസ്. ഐ' മെയ് പതിനേഴിന് തിയറ്ററിൽ

'മോഷ്ടിച്ചൊരു സിനിമ ചെയ്യേണ്ട എന്താവശ്യമാണുള്ളത്?' ; എല്ലാ പോസ്റ്റിലും നെ​ഗറ്റീവ് കമന്റുകളാണെന്ന് ലിസ്റ്റിൻ സ്റ്റീഫൻ

'പെരുമാനി എന്ന ഗ്രാമത്തിലേക്ക് സ്വാഗതം' ; വിനയ് ഫോർട്ട് ചിത്രം പെരുമാനി നാളെ തിയറ്ററുകളിൽ

'ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി ജിസ് ജോയ്' ; ആസിഫ് അലി - ബിജു മേനോൻ ചിത്രം തലവൻ മെയ് 24 ന്

SCROLL FOR NEXT