'മോഷ്ടിച്ചൊരു സിനിമ ചെയ്യേണ്ട എന്താവശ്യമാണുള്ളത്?' ; എല്ലാ പോസ്റ്റിലും നെ​ഗറ്റീവ് കമന്റുകളാണെന്ന് ലിസ്റ്റിൻ സ്റ്റീഫൻ

'മോഷ്ടിച്ചൊരു സിനിമ ചെയ്യേണ്ട എന്താവശ്യമാണുള്ളത്?' ; എല്ലാ പോസ്റ്റിലും നെ​ഗറ്റീവ് കമന്റുകളാണെന്ന് ലിസ്റ്റിൻ സ്റ്റീഫൻ

മലയാളീ ഫ്രം ഇന്ത്യയെ പറ്റി ഒരു പോസ്റ്റ് പോലും ഇടാൻ പറ്റുന്നില്ല കള്ള പ്രൊഡ്യൂസർ, മോഷ്ടിച്ച കഥയല്ലേ എന്നൊക്കൊയുള്ള നെഗറ്റീവ് കമെന്റുകൾ ആണ് വരുന്നത്. മോഷ്ടിച്ചൊരു സിനിമ ചെയ്യേണ്ട എന്താവശ്യമാണ് തനിക്കുള്ളതെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. ഇതേ കഥ തന്നെ ഷാരിസ് എന്നോട് മുൻപ് പറഞ്ഞിരുന്നു. അന്ന് ഞാനത് നിർമിച്ചില്ല പിന്നീട് സംവിധായകനായി ഡിജോ ഇതിലേക്ക് വന്നപ്പോഴാണ് ഈ പടം ഞാൻ ഒകെ ചെയ്യുന്നത്. ഇപ്പൊ മനുഷ്യന് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാണെന്നും ഡിജോ തന്നെ ഫോണിൽ വിളിച്ചു കരഞ്ഞെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

ലിസ്റ്റിൻ പറഞ്ഞത് :

മെയ് ഒന്നിന് ഈ സിനിമ റിലീസ് ചെയ്യുമ്പോൾ നമ്മുടെ സംഘടനയിൽ അംഗമായിട്ടുള്ള ഒരാൾ നാളെ റിലീസ് ചെയ്യാൻ പോകുന്ന സിനിമയുടെ കഥ ഇതാ എന്ന് പറഞ്ഞ് ഒരു പോസ്റ്റ് ഇടുന്നു. മെയ് ഒന്നിന് ഇന്ത്യയിൽ ഒരു സിനിമയെ റിലീസ് ആയിട്ടുള്ളു അത് മലയാളീ ഫ്രം ഇന്ത്യയാണ്. അതുകൊണ്ട് അത് മലയാളീ ഫ്രം ഇന്ത്യയെ ഉദ്ദേശിച്ചാണ് എന്ന് എല്ലാവർക്കും മനസ്സിലായി. ഞങ്ങൾക്ക് ഒരു പോസ്റ്റ് പോലും ഇടാൻ പറ്റുന്നില്ല ഫുൾ നെഗറ്റീവ് ആണ്. മോഷ്ട്ടിച്ച കഥയല്ലേ നിർമിച്ചത് എന്നൊക്കെയാണ് കമെന്റുകൾ. ഇതേ കഥ തന്നെ ഷാരിസ് എന്നോട് മുൻപ് പറഞ്ഞിരുന്നു. അന്ന് ഞാനത് നിർമിച്ചില്ല പിന്നീട് സംവിധായകനായി ഡിജോ ഇതിലേക്ക് വന്നപ്പോഴാണ് ഈ പടം ഞാൻ ഒകെ ചെയ്യുന്നത്. ഇതൊക്കെ ഇതിന്റെ പിന്നാമ്പുറ കഥകൾ. പക്ഷെ ഇപ്പൊ മനുഷ്യന് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാണ്. ഡിജോ എന്നെ ഫോണിൽ വിളിച്ചു കരഞ്ഞു. എത്രയോ സിനിമകൾ ഞങ്ങൾ നിർമിച്ചിട്ടുണ്ട് പരാജയപ്പെട്ടിട്ടുണ്ട് അതൊന്നും നമ്മുക്ക് ഒരു പ്രശ്നമല്ല. പക്ഷെ ഇങ്ങനെയാണോ ഒരു സിനിമയെ അപമാനിക്കുന്നത്. ഇതേ സംവിധായകനുമായി ഞാൻ ഇനിയും സിനിമകൾ ചെയ്യേണ്ടതാണ്. ഷാരിസുമായി അടുത്ത പടം ഞാൻ ചെയ്യുന്നുണ്ട്. മോഷ്ട്ടിച്ച ഒരു കഥ ചെയ്യേണ്ട ഒരു ആവശ്യം എനിക്ക് എന്താണ്. ഞാൻ ഈ വർഷം നാല് അഞ്ച് സിനിമകൾ വേറെ ചെയ്യുന്നുണ്ട്. എന്നെയും സംവിധായകനെയും എഴുത്തുകാരനെയും പറ്റി പറയുന്നത് ആരെയും കാണിക്കാൻ പറ്റില്ല. അത്രക്കും വിഷമമുണ്ട്.

മലയാളി ഫ്രം ഇന്ത്യ എന്ന ഡിജോ ജോസ് ആന്റണി ചിത്രത്തിന്റെ കഥ താൻ ചെയ്യാനിരുന്ന സിനിമയാണ് എന്ന് പറഞ്ഞു കൊണ്ട് തിരക്കഥാകൃത്ത് നിഷാദ് കോയ രംഗത്ത് വന്നത് ചിത്രത്തിന്റെ റിലീസിന് തൊട്ട് തലേ ദിവസമാണ്. അതിന് മുൻപ് നിഷാദ് കോയ തങ്ങളെ കോൺടാക്റ്റ് ചെയ്തില്ല എന്നാണ് ലിസ്റ്റിൻ സ്റ്റീഫനും, നിവിൻ പോളിയും, ഡിജോ ജോസ് ആന്റണിയും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്

Related Stories

No stories found.
logo
The Cue
www.thecue.in