Film News

'ഒരാള് പ്രേമിക്കാൻ തുടങ്ങുമ്പോഴില്ലേ, ഈ ദുനിയാവ് മൊത്തം അവന് എതിരായിരിക്കും'; പ്രണയകഥയുമായി ഖൽബ് ട്രെയ്‌ലർ

ഇടി, മോഹൻലാൽ എന്നീ ചിത്രങ്ങൾക്കു ശേഷം സാജിദ് യഹിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഖൽബ്’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തു വിട്ട് അണിയറ പ്രവർത്തകർ. ‘മൈക്ക്’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ രഞ്ജിത്ത് സജീവ് ആണ് ഖൽബിൽ നായകനായെത്തുന്നത്. പുതുമുഖം നെഹാനസ് സിനുവാണ് ചിത്രത്തിലെ നായിക. ചിത്രം ജനുവരി 12 ന് തിയറ്ററുകളിലെത്തും.

ആലപ്പുഴ ബീച്ചിന്റെ പശ്ചാത്തലത്തിലൂടെ ഒരു പ്രണയകഥ പറയുകയാണ് ഖൽബ്. സിദ്ദിഖ്, ലെന, ജാഫർ ഇടുക്കി, കാർത്തിക്ക് ശങ്കർ, ഷെമീർ, ജാസ്സിം ഹാസിം, അബു സലീം, സനൂപ് കുമാർ, വിഷ്ണു അഴീക്കൽ (കടൽ മച്ചാൻ) ശ്രീധന്യ, മനോഹരി ജോയ്, അംബി, ആതിര പട്ടേൽ, സരസ ബാലുശേരി, സുർജിത്ത്, ചാലി പാലാ, സച്ചിൻ ശ്യാം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

പന്ത്രണ്ടു ഗാനങ്ങളാണ് ചിത്രത്തിൽ ഉള്ളത്. മൂന്നു സംഗീത സംവിധായകരാണ് ചിത്രത്തിന് വേണ്ടി സം​ഗീതമൊരുക്കുന്നത്. നിന്നാൽ, പ്രകാശ് അലക്സ്, വിമൽ എന്നിവരാണ് സംഗീത സംവിധായകർ. സുഹൈൽ കോയയുടേതാണു വരികൾ. ഛായാഗ്രഹണം ഷാരോൺ ശീനിവാസ്. എഡിറ്റിങ് അമൽ മനോജ്. കലാസംവിധാനം അനിസ് നാടോടി. മേക്കപ്പ് നരസിംഹ സ്വാമി. കോസ്റ്റ്യൂം ഡിസൈൻ സമീറാ സനീഷ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനയ് ബാബു. പ്രൊഡക്‌ഷൻ മാനേജേർസ് സെന്തിൽ പൂജപ്പുരാന, ജീർ നസീം. പ്രൊഡക്‌ഷൻ കൺട്രോളർ ഷിബു പന്തലക്കോട്. പ്രൊഡക്‌ഷൻ കൺട്രോളർ ഷിബു പന്തലക്കോട്. പ്രൊഡക്‌ഷൻ കൺട്രോളർ ഷിബു ജി.സുശീലൻ. പിആർഓ വാഴൂർ ജോസ്.ഫ്രാഗ്‌നന്റെ നേച്വർ ഫിലിം ക്രിയേഷൻസിനോടൊപ്പം ചേർന്ന് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമിക്കുന്നത്.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT