Film News

'പുഷ്പ'യ്ക്ക് ലോറിയില്ല, വെറും ഡമ്മി മാത്രം; വിഎഫ്എക്‌സ് വീഡിയോ

സുകുമാര്‍ സംവിധാനം ചെയ്ത് അല്ലു അര്‍ജുന്‍ കേന്ദ്ര കഥാപാത്രമായ പുഷ്പയുടെ വിഎഫ്എക്‌സ് വീഡിയോ ചർച്ചയാവുന്നു. മകുട വിഷ്വല്‍ എഫക്റ്റ്‌സ് കമ്പനിയാണ് ചിത്രത്തിന്റെ വിഎഫ്എക്‌സ് ചെയ്തിരിക്കുന്നത്.

ചിത്രത്തിന്റെ തുടക്കം മുതലെ ചിത്രത്തിലെ പുഷ്പരാജിന്റെ ലോറിയും കാടുമെല്ലാം വലിയ രീതിയില്‍ ശ്രദ്ധേയമായിരുന്നു. എന്നാല്‍ പുഷ്പയുടെ ലോറി മുതല്‍ മനോഹരമായ കാട് വരെ വിഎഫ്എക്‌സില്‍ നിര്‍മിച്ചതാണെന്നാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്.

ഡിസംബര്‍ 17നാണ് പുഷ്പ ലോകവ്യാപകമായി തിയേറ്ററില്‍ റിലീസ് ചെയ്യുന്നത്. തെലുങ്കിന് പുറമെ കന്നട, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. ലോക ബോക്സ് ഓഫീസില്‍ ചിത്രം 300 കോടിയാണ് കരസ്തമാക്കിയത്.

പുഷ്പ: ദി റൈസിന്' ദാദാ സാഹേബ് ഫാല്‍ക്കേ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന്റെ ഫിലിം ഓഫ് ദി ഇയര്‍ അംഗീകാരവും ലഭിച്ചിരുന്നു. ചിത്രത്തില്‍ അല്ലു അര്‍ജുന്റെ നായികയായി എത്തിയത് രശ്മിക മന്ദാനയാണ്. ഫഹദ് ഫാസിലായിരുന്നു വില്ലന്‍. മൈത്രി മൂവീസാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനം.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT