Film News

'തിയറ്ററുകളെ റൂൾ ചെയ്യാൻ പുഷ്പ 2'; റിലീസ് തീയതി പുറത്ത് വിട്ടു

അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രം പുഷ്പ 2 വിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ. 2024 ആ​ഗസ്റ്റ് 15 നാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തുക. പുഷ്പയുടെ ആദ്യ ഭാ​ഗമായ പുഷ്പ ദ റെെസിന് മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ നിന്നും ലഭിച്ചിരുന്നത്. പുഷ്പയിലെ അഭിനയത്തിന് ഈ വർഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും അല്ലു അർജുനെത്തേടി എത്തിയിരുന്നു. പുഷ്പയിലൂടെ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം ദേവി ശ്രീ പ്രസാദും നേടി.

മുഖം ഔട്ട് ഓഫ് ഫോക്കസിലും സ്വർണ്ണ ചെയിനും മോതിരങ്ങളുമണിഞ്ഞ പുഷ്പയുടെ കെെ മാത്രം ഫോക്കസിലും വരുന്ന ചിത്രത്തിന്റെ പോസ്റ്ററിനൊപ്പമാണ് അണിയറ പ്രവർത്തകർ തീയതി പുറത്ത് വിട്ടിരിക്കുന്നത്. ബന്‍വാര്‍ സിങ് ശെഖാവത് എന്ന വില്ലന്‍ പോലീസ് കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത്. രണ്ടാം ഭാഗത്തില്‍ ശെഖാവത്തിന് കൂടുതല്‍ പ്രാധാന്യം ഉണ്ടെന്നും പുഷ്പയുടെയും ശെഖാവത്തിന്റെയും സംഘര്‍ഷത്തെ ചുറ്റിപ്പറ്റിയാണ് പുഷ്പ ടു മുന്നോട്ട് പോകുന്നതെന്നും ഫഹദ് മുമ്പ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ആന്ധ്രാപ്രദേശിലെ ശേഷാചലം കാട്ടിലെ രക്തചന്ദനക്കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ അല്ലു അർജുൻ എത്തുന്നത്. അല്ലു അർജുനെയും ഫഹദ് ഫാസില്ലിനെയും കൂടാതെ രശ്മിക മന്ദാന്ന, സുനില്‍, അനസൂയ ഭരദ്വാജ് എന്നിവരായിരുന്നു പുഷ്പ ദ റെെസിലെ പ്രധാന അഭിനേതാക്കള്‍. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അവ്താര്‍-3; ട്രൂലി വേള്‍ഡ് ക്ലാസ്, കാഴ്ചയുടെ വെടിക്കെട്ട്

ആവേശക്കടലായി 'വൃഷഭ' തിയറ്ററുകളില്‍

പണിക്കൂലിയില്‍ മെഗാ ഇളവുകളും ഓഫറുകളും; കല്യാണ്‍ ജൂവലേഴ്സ് ക്രിസ്മസ്-പുതുവത്സര ഓഫറുകള്‍ പ്രഖ്യാപിച്ചു

മനോഹരമായൊരു പ്രണയകഥ; 'മിണ്ടിയും പറഞ്ഞും' നാളെ മുതൽ തിയറ്ററുകളിൽ

പേടിപ്പിക്കുന്ന പ്രേതപ്പടം അല്ല, കുട്ടികൾക്ക് കാണാൻ കഴിയുന്ന ഹൊറർ സിനിമയാണ് സർവ്വം മായ: അഖിൽ സത്യൻ

SCROLL FOR NEXT