Film News

പുഷ്പ 2ന്റെ വിതരണത്തിന് 400 കോടി; വാഗ്ദാനം നിരസിച്ച് നിര്‍മ്മാതാക്കള്‍

അല്ലു അര്‍ജുനെ നായകനായി എത്തിയ പുഷ്പ തിയേറ്ററുകളില്‍ വന്‍ വിജയമായിരുന്നു. ആദ്യ ഭാഗം വലിയ ബോക്‌സ്ഓഫീസ് വിജയം കരസ്തമാക്കിയതിനാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവര്‍ത്തകര്‍. മാര്‍ച്ചില്‍ പുഷ്പ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഉണ്ടാകുമെന്ന് നടി രശ്മിക മന്ദാന ഒരു അഭിമുഖത്തിലൂടെ പറഞ്ഞിരുന്നു.

സിനിമയുടെ രണ്ടാം ഭാഗം വിതരണം ചെയ്യുന്നതിന് ഒരു വലിയ നിര്‍മ്മാണ കമ്പനിയെ നിര്‍മ്മാതാക്കള്‍ സമീപിക്കുകയുണ്ടായി. 400 കോടിയാണ് വിവിധ ഭാഷകളില്‍ ചിത്രം വിതരണം ചെയ്യുന്നതിനായി കമ്പനിക്ക് വാഗ്ദാനം ചെയ്തത്. ഇന്ത്യയ്ക്ക് ഉള്ളില്‍ മാത്രം വിതരണം നടത്തുന്നതിനാണ് ഈ തുക. എന്നാല്‍ ഇത് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ നിരസിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം, ഡിസംബര്‍ 17ന് റിലീസ് ചെയ്ത ചിത്രം കൊവിഡിന് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണിംഗ് ഗ്രോസര്‍ എന്ന റെക്കോര്‍ഡ് നേടിയിരുന്നു. ഫഹദ് ഫാസില്‍ വില്ലനായെത്തിയ ചിത്രത്തില്‍ രശ്മിക മന്ദാന, ജഗദീഷ് പ്രതാപ് ഭണ്ഡാരി, സുനില്‍, റാവു രമേഷ് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. ചിത്രത്തില്‍ രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്.

ഗള്‍ഫിനേക്കാള്‍ എണ്ണ നിക്ഷേപം; വെനസ്വേലയിലെ അമേരിക്കന്‍ അധിനിവേശത്തിന് പിന്നിലെ താല്‍പര്യം എന്ത്?

കിലോയ്ക്ക് 2 ദിർഹം, അധിക ബാഗേജിന് ഇളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ഷാരൂഖ് ഖാന്‍ ഉദ്ഘാടകനായി,പാന്തര്‍ ക്ലബ് ദുബായില്‍ തുറന്നു

നിക്കോളാസ് മദൂറോയും ഭാര്യയും അമേരിക്കയുടെ പിടിയില്‍, കാരക്കാസില്‍ അടക്കം സ്‌ഫോടനങ്ങള്‍; വെനസ്വേലയില്‍ നടക്കുന്നത് എന്ത്?

I AM COMING; വൺ ലാസ്റ്റ് ടൈം റെക്കോർഡുകൾ തൂക്കാൻ ദളപതി വരുന്നു, ജനനായകൻ ട്രെയ്‌ലര്‍

SCROLL FOR NEXT