Film News

'പാര്‍ട്ടിയില്ലേ പുഷ്പ?'; അല്ലുവിനൊപ്പം ഫഹദും, മാസ് ട്രെയ്‌ലര്‍

അല്ലു അര്‍ജുന്‍ നായകനായ ചിത്രം പുഷ്പയുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ട്രെയ്‌ലറിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ഇത് വരെ കണ്ട അല്ലു അര്‍ജുന്‍ കഥാപാത്രങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമായിരിക്കും പുഷ്പരാജ് എന്നാണ് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നത്. ട്രെയ്‌ലറിന്റെ അവസാനം 'പാര്‍ട്ടിയില്ലേ പുഷ്പ' എന്ന് ചോദിക്കുന്ന ഫഹദ് ഫാസിലിന്റെ സീനും സമൂഹമാധ്യമത്തില്‍ തരംഗമായിരിക്കുകയാണ്.

ഡിസംബര്‍ 17നാണ് സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ തിയേറ്റര്‍ റിലീസിന് ഒരുങ്ങുന്നത്. രണ്ട് ഭാഗങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ വില്ലന്‍ വേഷമാണ് ഫഹദ് അവതരിപ്പിക്കുന്നത്. ചന്ദനക്കടത്തുകാരനായ പുഷ്പരാജിന്റെ വില്ലനായ അഴിമതിക്കാരനായ പൊലീസുകാരന്റെ വേഷത്തിലാണ് ഫഹദ് ചിത്രത്തിലെത്തുന്നത്.

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. രശ്മിക മന്ദാനയാണ് നായിക. രംഗസ്ഥലത്തിന് ശേഷം സുകുമാര്‍ - മൈത്രി മൂവി മേക്കേഴ്‌സ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് പുഷപ. അല്ലു അര്‍ജുന്റെ 20ാമത്തെ ചിത്രം കൂടിയാണിത്.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT