Film News

കളക്ഷൻ റെക്കോർഡുകൾ വീണു, അല്ലു അർജുൻ ചിത്രം 'പുഷ്പ 2' വിന്റെ ആദ്യ ദിന കളക്ഷൻ കണക്ക് ഇങ്ങനെ

ബോക്സ് ഓഫിസിലെ ആദ്യദിനം ഫയറാക്കി 'പുഷ്പ 2'. ഇന്ത്യയിലെ എക്കാലത്തെയും മികച്ച ഓപ്പണിങ് നേടുന്ന ചിത്രമായി അല്ലു അർജുൻ ചിത്രം മാറി. ട്രാക്കിങ് സൈറ്റായ സാക്നിൽകോം പറയുന്നത് പ്രകാരം 175 കോടിയോളം രൂപ ആദ്യ ദിനത്തിൽ ചിത്രം നേടിയിട്ടുണ്ട്. നിർമ്മാതാക്കൾ പുറത്തുവിട്ടേക്കാവുന്ന ഔദ്യോഗിക കണക്ക് ഇതിലും ഏറെയായിരിക്കും എന്നാണ് ട്രേഡർമാരുടെ നിരീക്ഷണം. എസ് എസ് രാജമൗലിയുടെ ആർആർആർ എന്ന ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ റെക്കോർഡാണ് ചിത്രം മറികടന്നത്. 133 കോടിയായിരുന്നു ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ.

ചിത്രത്തിന്റെ തെലുങ്ക് വേർഷൻ 95.1 കോടി രൂപയാണ് ആദ്യ ദിനത്തിൽ കളക്ട് ചെയ്തിരിക്കുന്നത്. ഹിന്ദി വേർഷൻ 67 കോടിയും തമിഴ് 7 കോടിയും കന്നഡ വേർഷൻ 1 കോടിയും ആദ്യ ദിനത്തിൽ നേടി. മലയാളം വേർഷൻ 5 കോടി രൂപയാണ് ആദ്യ ദിനത്തിൽ കളക്ട് ചെയ്തിരിക്കുന്നത്. അഡ്വാൻസ് പ്രീ ബുക്കിങ്ങിൽ 3 മില്യണിൽ അധികം ടിക്കറ്റുകൾ വിട്ടുകൊണ്ട് ചിത്രം നേരത്തെ റെക്കോർഡ് നേട്ടം സ്വന്തമാക്കിയിരുന്നു. പ്രഭാസിൻ്റെ കൽക്കി 2898 എഡിക്ക് ശേഷം ലോകമെമ്പാടുമുള്ള അഡ്വാൻസ് ബുക്കിംഗ് ഗ്രോസിൽ 100 ​​കോടി കവിയുന്ന 2024 ലെ രണ്ടാമത്തെ ചിത്രമായി പുഷ്പ 2 മാറിയിരുന്നു. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയറ്ററിൽ നിന്ന് ലഭിക്കുന്നത്. വരും ദിവസങ്ങളിലും ചിത്രത്തിന് ബോക്സ് ഓഫീസിൽ വലിയ പ്രതികരണം ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് ട്രേഡ് അനലിസ്റ്റുകൾ നിരീക്ഷിക്കുന്നത്. വ്യാഴാഴ്ചയായിരുന്നു ചിത്രത്തിന്റെ റിലീസ്. വരുന്ന വീക്കെന്റിലും പുഷ്പ 2 വിന് നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് അനലിസ്റ്റുകൾ കണക്കു കൂട്ടുന്നത്.

തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലായാണ് പുഷ്പ 2 പ്രദർശനത്തിനെത്തിയിരിക്കുന്നത്. സുകുമാറാണ് ബിഗ് ബഡ്‌ജറ്റ്‌ ചിത്രത്തിന്റെ സംവിധായകൻ. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് പുഷ്പ 2 കേരളത്തിലെത്തിച്ചിരിക്കുന്നത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിൽ, സുനില്‍, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT