Film News

പുലിമടയുമായി ജോജു ജോർജ്ജ്; ചിത്രം ഒക്ടോബർ 26ന് തിയറ്ററുകളില്‍

ജോജു ജോർജ്, ഐശ്വര്യ രാജേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എ കെ സാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പുലിമട' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബർ 26ന് ചിത്രം തിയറ്ററുകളില്‍ എത്തും. ഒരു ഇന്റെൻസ് ത്രില്ലെർ ഡ്രാമ ആയിരിക്കും പുലിമട എന്ന സൂചനയാണ് ടീസർ നൽകുന്നത്. ഐൻസ്റ്റീൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റീൻ സാക് പോൾ, രാജേഷ് ദാമോദരൻ ആണ് ചിത്രം നിർമിക്കുന്നത്. സെന്റ് ഓഫ് എ വുമൺ എന്ന ടാഗ്‌ലൈനിൽ ഒരു ത്രില്ലർ ആയി ആണ് പുലിമട ഒരുങ്ങുന്നത്.

പോലീസ് കോൺസ്റ്റബിൾ ആയ വിൻസന്റ് സ്‌കറിയയുടെ വിവാഹവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളും അത് അയാളുടെ സ്വഭാവത്തിലും ജീവിതത്തിലും വരുത്തുന്ന മാറ്റങ്ങളുമാണ് പുലിമടയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുക. ലിജോമോൾ, ബാലചന്ദ്രമേനോൻ, ചെമ്പൻ വിനോദ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ജിയോ ബേബി, അബു സലിം, സോന നായർ, കൃഷ്ണ പ്രഭ, പോളി വിൽസൺ, ഷിബില എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. വേണു ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഇഷാൻ ദേവ് ആണ്. പശ്ചാത്തല സംഗീതം അനിൽ ജോൺസൻ കൈകാര്യം ചെയ്യുന്നു. സംവിധായകൻ എ കെ സാജൻ തന്നെയാണ് സിനിമയുടെ എഡിറ്റിംഗും നിർവഹിക്കുന്നത്.

വിതരണം : ആൻ മെഗാ മീഡിയ ലിറിക്‌സ് : റഫീക്ക് അഹമ്മദ്, ഡോ താര ജയശങ്കർ, മൈക്കൽ പനച്ചിക്കൽ പ്രൊഡക്ഷൻ ഡിസൈനർ : വിനീഷ് ബംഗ്ലാൻ എക്സിക്യൂട്ടിവ്‌ പ്രൊഡ്യൂസർ : ഷിജോ ജോസഫ് ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : ഹരീഷ് തെക്കേപ്പാട്ട് പി ആർ ഓ മഞ്ജു ഗോപിനാഥ് ഡിസൈൻ : ഓൾഡ് മോങ്ക്സ്.

ഭീഷ്മർ ടീം വീണ്ടും ഒന്നിച്ചതെന്തിന്? ആകാംക്ഷയുണർത്തി പുതിയ വീഡിയോ പുറത്ത്

ജനനായകന് പ്രദർശനാനുമതി; U / A സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

സ്റ്റൈലിഷ് നൃത്തച്ചുവടുകളുമായി ഇഷാൻ ഷൗക്കത്ത്, കിടിലൻ പ്രോമോ വീഡിയോ ഗാനവുമായി ' ചത്ത പച്ച - റിങ് ഓഫ് റൗഡീസ്' ടീം

സ്ഥിരം കേൾക്കുന്ന എല്ലാം സഹിക്കുന്ന സ്ത്രീകളുടെ കഥയിൽ നിന്നും വ്യത്യസ്തം, അതാണ് 'പെണ്ണ് കേസി'ലേക്ക് ആകർഷിച്ചത്: നിഖില വിമൽ

2026 ലെ ആദ്യ ചിത്രം; 'വെള്ളേപ്പം' നാളെ മുതൽ തിയറ്ററുകളിൽ

SCROLL FOR NEXT