Film News

'വിവാഹ വേഷത്തിൽ ജോജു ജോർജും ഐശ്വര്യ രാജേഷും' : പുലിമട ഫസ്റ്റ് ലൂക്ക്

ജോജു ജോർജ്, ഐശ്വര്യ രാജേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എ കെ സാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പുലിമട' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ഐൻസ്റ്റീൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റീൻ സാക് പോൾ, രാജേഷ് ദാമോദരൻ ആണ് ചിത്രം നിർമിക്കുന്നത്. സെന്റ് ഓഫ് എ വുമൺ എന്ന ടാഗ്‌ലൈനിൽ ഒരു ത്രില്ലെർ ആയി ആണ് പുലിമട ഒരുങ്ങുന്നത്.

ലിജോമോൾ, ബാലചന്ദ്രമേനോൻ, ചെമ്പൻ വിനോദ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ജിയോ ബേബി, അബു സലിം, സോന നായർ, കൃഷ്ണ പ്രഭ, പോളി വിൽസൺ, ഷിബില എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. വേണു ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഇഷാൻ ദേവ് ആണ്. പശ്ചാത്തല സംഗീതം അനിൽ ജോൺസൻ കൈകാര്യം ചെയ്യുന്നു. സംവിധായകൻ എ കെ സാജൻ തന്നെയാണ് സിനിമയുടെ എഡിറ്റിംഗും നിർവഹിക്കുന്നത്.

വിതരണം : ആൻ മെഗാ മീഡിയ ലിറിക്‌സ് : റഫീക്ക് അഹമ്മദ്, ഡോ താര ജയശങ്കർ, മൈക്കൽ പനച്ചിക്കൽ പ്രൊഡക്ഷൻ ഡിസൈനർ : വിനീഷ് ബംഗ്ലാൻ എക്സിക്യൂട്ടിവ്‌ പ്രൊഡ്യൂസർ : ഷിജോ ജോസഫ് ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : ഹരീഷ് തെക്കേപ്പാട്ട് പി ആർ ഓ മഞ്ജു ഗോപിനാഥ് ഡിസൈൻ : ഓൾഡ് മോങ്ക്സ്.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT