Film News

''സുഖാർദ്രമായ്.. തുഷാരമായ്.. പ്രണയം, ഉയിരിൻ ലതയിൽ''; 'പുലരിയിൽ ഇളവെയിൽ' താളിലെ പുതിയ ​ഗാനം

നവാഗതനായ രാജാസാഗർ സംവിധാനം ചെയ്ത് ആൻസൺ പോൾ നായകനായെത്തുന്ന ചിത്രം താളിലെ പുലരിയിൽ ഇളവെയിൽ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് ബിജിബാലാണ് സം​ഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ​ഗാനം ആലപിച്ചിരിക്കുന്നത് കെ. എസ്. ഹരിശങ്കറും ശ്വേതാ മോഹനും ചേർന്നാണ്. ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്റെ ബാനറിൽ ക്രിസ് തോപ്പിൽ, മോണിക്ക കമ്പാട്ടി, നിഷീൽ കമ്പാട്ടി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

മാധ്യമ പ്രവർത്തകനായ ഡോ.ജി.കിഷോർ കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്ന ചിത്രം ഒരു ക്യാമ്പസ് ത്രില്ലറായാണ് ഒരുങ്ങുന്നത്. ചില യഥാർത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് താൾ എന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന. ആൻസൺ പോളിനെക്കൂടാതെ, രാഹുൽ മാധവ്, ആരാധ്യ ആൻ, രൺജി പണിക്കർ, രോഹിണി,ദേവി അജിത്ത്, സിദ്ധാർത്ഥ് ശിവ, നോബി, ശ്രീധന്യ, വിവിയ ശാന്ത്, അരുൺകുമാർ മറീന മൈക്കിൾ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.

ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം :സിനു സിദ്ധാർത്ഥ്,സംഗീതം: ബിജിബാൽ. വരികൾ : ബി കെ ഹരിനാരായണൻ, രാധാകൃഷ്ണൻ കുന്നുംപുറം, വസ്ത്രാലങ്കാരം :അരുൺ മനോഹർ,കല: രഞ്ജിത്ത് കോതേരി, പ്രൊഡക്ഷൻ കൺട്രോളർ : കിച്ചു ഹൃദയ്‌ മല്യ, ഡിസൈൻ: മാമി ജോ, പി ആർ ഓ: പ്രതീഷ് ശേഖർ.

'ആ സീനിന് പ്രചോദനം റിയൽ ലൈഫിൽ കണ്ട ഒരു സംഭവം'; നടനായും പോസ്റ്റർ ഡിസൈനറായും ഒരുപോലെ തിളങ്ങുമ്പോൾ... അരുൺ അജികുമാർ അഭിമുഖം

First Love gets a second chance; പ്രണയത്തിന്റെ ‘ഇത്തിരി നേരം', ട്രെയ്‌ലർ റിലീസ് ചെയ്തു

'ഭരണം എന്നതിനെ അധികാരമായി കാണുന്നില്ല'; ചലച്ചിത്ര അക്കാദമി ചെയർമാനായി ചുമതലയേറ്റ് റസൂൽ പൂക്കുട്ടി

പെൻഷൻ വർധന - ജനക്ഷേമമോ ഇലക്ഷൻ സ്റ്റണ്ടോ?

ശെന്റെ മോനെ...'ചത്താ പച്ച'യുടെ ഡബിൾ പഞ്ച് ടീസർ റിലീസ് ചെയ്തു; ചിത്രം 2026 ജനുവരിയിൽ തിയറ്ററുകളിലെത്തും

SCROLL FOR NEXT