Film News

'ചുരുളി'ക്കെതിരെ പ്രതിഷേധം; ശുഭാനന്ദ ഗുരുദേവ വിശ്വാസികള്‍ പോസ്റ്റര്‍ കത്തിച്ചു

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളിക്കെതിരെ ശുഭാനന്ദ ഗുരുദേവ വിശ്വാസികളുടെ പ്രതിഷേധം. ശുഭാനന്ദ ഗുരുദേവന്‍ എഴുതിയ 'ആനന്ദം പരമാനന്ദമാണ് എന്റെ കുടുംബം' എന്ന കീര്‍ത്തനം സിനിമയില്‍ ആശ്രമത്തിന്റെ അനുവാമില്ലാതെ കള്ളുഷാപ്പിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചതാണ് കാരണം. ചിത്രത്തിന്റെ പോസ്റ്റര്‍ കത്തിച്ചുകൊണ്ടാണ് ഇവര്‍ പ്രതിഷേധമറിയിച്ചത്.

മാന്നാര്‍ കുറ്റിയില്‍ ജങ്ഷനിലായിരുന്നു പ്രതിഷേധം. രാജേഷ് ബുധനൂര്‍, മനോജ് പരുമല, സന്തോഷ് കുട്ടമ്പേരൂര്‍, ഓമനക്കുട്ടന്‍, മനു മാന്നാര്‍, അജേഷ്, വിനു എന്നിവര്‍ വിഷയത്തില്‍ സംസാരിച്ചു. ഇക്കാര്യം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കുട്ടമ്പേരൂര്‍ ശുഭാനന്ദാശ്രമം അധികൃതര്‍ അറിയിച്ചു.

സിനിമയുടെ റിലീസിന് പിന്നാലെ തെറി സംഭാഷണങ്ങളുടെ പേരില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. സോണി ലിവ്വില്‍ നവംബര്‍ 19നാണ് ചുരുളി റിലീസ് ചെയ്തത്. വിനോയ് തോമസിന്റെ 'കളിഗെമിനാറിലെ കുറ്റവാളികള്‍' എന്ന കഥയെ ആധാരമാക്കിയാണ് ചുരുളി ഒരുക്കിയിരിക്കുന്നത്. എസ് ഹരീഷാണ് തിരക്കഥ. മധു നീലകണ്ഠനാണ് ക്യാമറ. ആമേന്‍ മുവീ മൊണാസ്ട്രിയും ചെമ്പോസ്‌കിയും ഒപസ് പെന്റയും ചേര്‍ന്നാണ് നിര്‍മ്മാണം. വിനയ് ഫോര്‍ട്ട്, ചെമ്പന്‍ വിനോദ്, ജാഫര്‍ ഇടുക്കി, ജോജു ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, ഗീതി സംഗീത എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

ജോലി സമയത്തിന് ശേഷം ബോസ് വിളിച്ചാല്‍ ഫോണെടുക്കേണ്ടതുണ്ടോ? എന്താണ് റൈറ്റ് ടു ഡിസ്‌കണക്ട്?

നിവിൻ പോളി- ബി. ഉണ്ണികൃഷ്ണൻ ടീമിന്റെ ബിഗ് ബജറ്റ് പൊളിറ്റിക്കൽ ഡ്രാമ; ടൈറ്റിലും ട്രെയ്‌ലറും ഫെബ്രുവരി 17ന്

അജനീഷ് ലോക്നാഥ് മാജിക്കിനൊപ്പംസുനിലിന്റെ കിടിലൻ ഡാൻസും; കാട്ടാളനിലെ ആദ്യ ഗാനം എത്തി

തുടങ്ങാം - ഇനി നേരെ ചൊവ്വ; ചാക്കോച്ചനും മഞ്ജു വാര്യറും ഒരുമിക്കുന്ന ‘നേരെ ചൊവ്വ’ ടൈറ്റിൽ ലുക്ക്

'മോളിവുഡ് ടൈംസ്' നേരത്തേയെത്തും; റിലീസ് തീയതിയിൽ മാറ്റം

SCROLL FOR NEXT