Film News

'അപ്രതീക്ഷിതമായ സാഹചര്യങ്ങൾ'; പ്രഭാസ് ചിത്രം സലാറിന്റെ റിലീസ് തീയതി മാറ്റി വച്ചതായി നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ്

പ്രഭാസിനെ കേന്ദ്ര കഥാപാത്രമാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാറിന്റെ റിലീസ് മാറ്റി വച്ചു. നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസാണ് റിലീസ് തീയതി മാറ്റിവച്ച കാര്യം ട്വിറ്ററിലൂടെ പ്രേക്ഷകരെ അറിയിച്ചത്. അപ്രതീക്ഷിതമായ സാഹചര്യങ്ങൾ കാരണമാണ് റിലീസ് വെെകുന്നത് എന്നാണ് നിർമാതാക്കളുടെ വിശദീകരണം. പുതിയ റിലീസ് തീയതി യഥാസമയം അറിയിക്കുമെന്നും ഹോംബാലെ ഫിലിംസ് ട്വീറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. 2022 തുടക്കത്തിലാണ് സലാറിന്റെ ചിത്രീകരണം ആരംഭിച്ചത്. കെജിഎഫ്, കെജിഎഫ് 2 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് സലാര്‍. 2023 സെപ്റ്റംബര്‍ 28നാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നത്.

ഹോംബാലെ ഫിലിംസിന്റെ ട്വീറ്റ്

സലാറിനു വേണ്ടിയുള്ള നിങ്ങളുടെ അചഞ്ചലമായ പിന്തുണയെ ഞങ്ങൾ ആഴത്തിൽ അഭിനന്ദിക്കുന്നു. അപ്രതീക്ഷിതമായ സാഹചര്യങ്ങൾ കാരണം ഞങ്ങൾക്ക് സെപ്റ്റംബർ 28 റിലീസ് വൈകിപ്പിക്കേണ്ടിയിരിക്കുന്നു. അസാധാരണമായ ഒരു സിനിമാറ്റിക് അനുഭവം നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരായതിനാൽ ഈ തീരുമാനം ശ്രദ്ധയോടെയാണ് എടുത്തിരിക്കുന്നതെന്ന് ദയവായി മനസ്സിലാക്കുക. ഉയർന്ന നിലവാരം പുലർത്താൻ ഞങ്ങളുടെ ടീം അശ്രാന്ത പരിശ്രമത്തിലാണ്. പുതിയ റിലീസ് തീയതി യഥാസമയം വെളിപ്പെടുത്തും. സലാറിന്റെ അന്തിമ മിനുക്കുപണികൾ നടത്തുമ്പോൾ ഞങ്ങളോടൊപ്പം നിൽക്കൂക, ഈ അവിശ്വസനീയമായ യാത്രയുടെ ഭാഗമായതിന് നന്ദി.

താന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും അധികം വയലന്‍സുള്ള കഥാപാത്രമാണ് സലാറിലേതെന്ന് പ്രഭാസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതുവരെ ചെയ്യാത്ത റോളാണെന്നും സലാര്‍ പാന്‍ ഇന്ത്യന്‍ സ്വീകാര്യത ലക്ഷ്യമിടുന്ന ചിത്രമാണെന്നും പ്രഭാസ് പറഞ്ഞിരുന്നു. ചിത്രത്തില്‍ നടന്‍ പൃഥ്വിരാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശ്രുതി ഹാസനാണ് നായിക. ജഗപതി ബാബുവും പ്രധാന വേഷത്തിലെത്തുന്നു. കന്നട, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്. അതോടൊപ്പം മലയാളം, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലേക്ക് ചിത്രം ഡബ്ബ് ചെയ്യുകയും ചെയ്യും.

തിര പോലെ വ്യത്യസ്‍തമായ സിനിമ, വിനീത് ശ്രീനിവാസന്റെ ത്രില്ലർ ചിത്രം പൂജ റിലീസായി എത്തും: വിശാഖ് സുബ്രഹ്മണ്യം അഭിമുഖം

പ്രേംനസീർ സാർ ലെജന്റ് ആണ്, അദ്ദേഹത്തിനെതിരെ മോശം പരാമർശം നടത്താൻ ഞാൻ ആരാണ്: ടിനി ടോം

'കേരളം അധികം വൈകാതെ ഒരു വൃദ്ധസദനമാകുമോ'?യുണൈറ്റഡ് കിങ്ഡം ഓഫ് കേരള കണ്ട് ആശങ്ക പ്രകടിപ്പിച്ച് ഡീൻ കുര്യാക്കോസ്

ജാതിക്കോളനികള്‍ അല്ല, ഗെറ്റോകള്‍ സൃഷ്ടിക്കപ്പെടുകയാണ് | Dr. Maya Pramod

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

SCROLL FOR NEXT