Film News

‘മാലാപാര്‍വതി മറ്റാര്‍ക്കോ വേണ്ടി അപകീര്‍ത്തിപ്പെടുത്തി’; നടിക്കെതിര മാനനഷ്ടക്കേസുമായി നിര്‍മ്മാതാവ്  

THE CUE

സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് നടി മാലാപാര്‍വതിക്കെതിരെ നിര്‍മ്മാതാക്കളുടെ പരാതി. ഹാപ്പി സര്‍ദാര്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ബോബി ഹസീബ്, ഹസീബ് ഹനീഫ് എന്നിവരാണ് നടിക്കെതിരെ മാനനഷ്ടക്കേസ് നല്‍കിയിരിക്കുന്നത്.

മാലാപാര്‍വതി സോഷ്യല്‍ മീഡിയയിലൂടെ തങ്ങളെ താറടിച്ചു കാണിക്കാനായി ശ്രമിച്ചെന്ന് നിര്‍മ്മാതാവ് ഹസീബ് ഹനീഫ് ആരോപിക്കുന്നു. മറ്റാരെയോ സഹായിക്കുവാനായി മനപ്പൂര്‍വ്വം താറടിച്ചുകാണിക്കാന്‍ ശ്രമിച്ചു. ലൊക്കേഷനില്‍ പ്രാഥമിക സൗകര്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും സൗകര്യമുണ്ടായിരുന്നില്ല എന്ന മാലാപാര്‍വതിയുടെ ആരോപണത്തില്‍ യാതൊരു യാഥാര്‍ഥ്യവുമില്ലെന്നും ഹസീബ് ഹനീഫ് പറഞ്ഞു.

നിര്‍മ്മാതാവിന്റെ പരാതിയെക്കുറിച്ച് ഒന്നും പറയാനില്ലെന്നും അടുത്ത ദിവസം നിര്‍മ്മാതാക്കളുടെ സംഘടന മീറ്റിംഗ് വിളിച്ചിട്ടുണ്ടെന്നുമാണ് മാലാപാര്‍വതിയുടെ പ്രതികരണം.

നേരത്തെ ഹാപ്പി സര്‍ദാറിന്റെ ചിത്രീകരണത്തിനിടെ മാലാപാര്‍വതി കാരവാന്‍ ആവശ്യപ്പെട്ടുവെന്ന തരത്തില്‍ വിവാദമുണ്ടായിരുന്നു. എന്നാല്‍ സിനിമയുടെ ലൊക്കേഷനില്‍ പ്രാഥമിക സൗകര്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യമുണ്ടായില്ലെന്നും, സെറ്റിലെ മറ്റ് പെണ്‍കുട്ടികളെ കൂടി കണക്കിലെടുത്ത് സ്വന്തം ചെലവില്‍ കാരവന്‍ എടുക്കുയാണ് താന്‍ ചെയ്തതെന്നും മാലാപാര്‍വതി പിന്നീട് വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരില്‍ നിന്ന് അപമാനം നേരിട്ടതായും മാലാപാര്‍വതി കുറിച്ചിരുന്നു. ഹാപ്പി സര്‍ദാര്‍ രണ്ടാം ഘട്ട ചിത്രീകരണം എഴുപുന്നയില്‍ നടക്കുമ്പോഴായിരുന്നു സംഭവം.

മൂത്രമൊഴിക്കാതിരിക്കാനുള്ള അമാനുഷിക കഴിവ് ഇല്ലാത്തതിനാലാണ് കാരവന്‍ വാടകയ്ക്ക് എടുത്തത്. ലൊക്കേഷനിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും കൂടി വേണ്ടിയാണ് ഇത് ചെയ്തത്. അമ്മ നടിയാണെങ്കിലും മൂത്രമൊഴിക്കണമല്ലോ?. നായകനും നായികയ്ക്കും മാത്രമല്ലല്ലോ ആവശ്യങ്ങള്‍
മാലാ പാര്‍വതി

സുധീപ് ജോഷിയും ഗീതികാ സുധീപും സംവിധാനം ചെയ്യുന്ന ഹാപ്പി സര്‍ദാര്‍ ഹസീബ് ഹനീഫ് ആണ് നിര്‍മ്മിക്കുന്നത്. ലൊക്കേഷനില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്ക് സൗകര്യമില്ലെന്ന് അറിയിച്ചപ്പോള്‍ നിര്‍മ്മാതാവ് മര്യാദവിട്ട് സംസാരിച്ചതായും പാര്‍വതി പറഞ്ഞിരുന്നു.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT