Film News

​ഗ്രാൻഡ് മാസ്റ്ററിന് ശേഷം വീണ്ടും മോഹൻലാലിനൊപ്പം പ്രിയാമണി ; ജീത്തു ജോസഫ് ചിത്രത്തിലൂടെ മലയാളത്തിലേക്ക് മടക്കം

'ദൃശ്യം 2', '12th മാൻ', 'റാം' എന്നീ ചിത്രങ്ങൾക്ക് ശേഷം ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിൽ പ്രിയാമണി നായികയാകും. ഏകദേശം നാല് വർഷങ്ങൾക്ക് ശേഷമാണ് പ്രിയാമണി മലയാളത്തിൽ തിരിച്ചെത്തുന്നത്. ​ഗ്രാൻഡ് മാസ്റ്ററിന് ശേഷം മോഹൻലാലും പ്രിയാമണിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ഈ ചിത്രം ദൃശ്യം മൂന്നാം ഭാഗമല്ലെന്നും സിനിമയെക്കുറിച്ചുള്ള മറ്റു വിവരങ്ങൾ വഴിയേ അറിയിക്കുമെന്നും ജീത്തു ജോസഫ് ക്യു സ്റ്റുഡിയോയോട് മുൻപ് പറഞ്ഞിരുന്നു. ആഗസ്റ്റിൽ ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രം നിർമിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. ആശിർവാദ് സിനിമാസിന്റെ മുപ്പത്തിമൂന്നാമത് നിർമാണ ചിത്രമാണിത്.

റാം ഒന്നാം ഭാഗം ആണ് ജീത്തു ജോസഫിന്റേതായി ഇനി പുറത്തിറങ്ങാനുള്ള സിനിമ. ഷൂട്ട് ചെയ്യേണ്ടിയിരുന്ന ലൊക്കേഷനിലെ ക്ലൈമറ്റ് ചേഞ്ച് കാരണം ആണ് ചിത്രം വൈകുന്നതെന്നും ഈ വർഷം അവസാനത്തോടെ ഷൂട്ട് പുനരാരംഭിക്കുമെന്നും ജീത്തു ജോസഫ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു. മോഹൻലാലിനെ കൂടാതെ തൃഷ, ഇന്ദ്രജിത് സുകുമാരൻ, സംയുക്ത, അനൂപ് മേനോൻ, സിദ്ദിഖ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ചിത്രത്തിന് ഇനി അമ്പത് ദിവസത്തെ ഷൂട്ട് കൂടെ ബാക്കിയുണ്ടെന്നും അത് കൂടെ തീര്‍ന്നാല്‍ റാം ഫിനിഷാകും എന്ന് ജീത്തു ജോസഫ് നേരത്തെ ക്യു സ്റ്റുഡിയോയോട് വെളിപ്പെടുത്തിയിരുന്നു.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മലൈക്കോട്ടൈ വാലിബൻ ആണ് മോഹൻലാലിന്റേതായി ഉടൻ പുറത്തിറങ്ങാനുള്ള ചിത്രം. മലൈക്കോട്ടൈ വാലിബൻ ഒരു കംപ്ലീറ്റ് ആക്ഷൻ സിനിമയാണെന്നും 2023 അവസാനത്തോടെ ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യാനാണ് പ്ലാൻ എന്നും നിർമാതാവ് ഷിബു ബേബി ജോൺ മുൻപ് വെളിപ്പെടുത്തിയിരുന്നു.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT