Film News

'എടാ നമ്മുക്ക് ഒന്നിച്ച് തിയറ്ററില്‍ ഈ സിനിമ കാണണം എന്ന് മോഹന്‍ലാല്‍ പറഞ്ഞു': പ്രിയദര്‍ശന്‍

തിയറ്ററില്‍ കാണണമെന്ന ആഗ്രഹത്തോടെയാണ് മരക്കാര്‍ എടുത്തതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. മോഹന്‍ലാലിനും, ആന്റണി പെരുമ്പാവൂരിനും ഉള്‍പ്പടെ സിനിമ തിയറ്ററിലൂടെ പ്രേക്ഷകരിലേക്കെത്തണം എന്നായിരുന്നു ആഗ്രഹം. തന്റെ അനുവാദത്തോടെയാണ് ഒടിടി റിലീസ് തീരുമാനിച്ചതെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു പ്രതികരണം.

മരക്കാര്‍ ബിഗ്‌സ്‌ക്രീനിന്‍ കാണണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് മോഹന്‍ലാലാണെന്നും അദ്ദേഹം പറഞ്ഞു. വളരെ സ്വപ്നങ്ങളോടെ എടുത്ത സിനിമയാണ് മരക്കാര്‍. 'എടാ നമ്മള്‍ ഒരുപാട് കഷ്ടപ്പെട്ടതാണ് ഈ സിനിമയ്ക്ക് വേണ്ടി, നമുക്കൊരുമിച്ച് തിയറ്ററില്‍ ഈ സിനിമ കാണണം', എന്നാണ് പടം ഡബ്ബ് ചെയ്ത് തീര്‍ന്ന ദിവസം മോഹന്‍ലാല്‍ എന്നോട് പറഞ്ഞത്.

മലയാള സിനിമയ്ക്ക് താങ്ങാവുന്നതിനും അപ്പുറമാണ് ഈ സിനിമയുടെ ചെലവ്. 100 കോടിയുടെ സിനിമയൊന്നും മലയാളത്തില്‍ നമുക്ക് ചിന്തിക്കാന്‍ പറ്റില്ല. അതില്‍ വലിയ റിസ്‌കുണ്ട്. അതിന് അദ്ദേഹം തയ്യാറായി. ഇരിക്കുന്ന മരത്തിന്റെ കൊമ്പ് വെട്ടുകയാണ് തിയറ്റര്‍ ഉടമകള്‍ ചെയ്യുന്നത്.

നൂറ് ശതമാനം തിയറ്ററില്‍ കാണണമെന്ന മോഹത്തോട് കൂടിയാണ് ഞാനും മോഹന്‍ലാലും ഉള്‍പ്പടെ ഈ സിനിമയെടുത്തത്. പക്ഷേ ഇങ്ങനെ ഒരു റിസ്‌ക് എടുക്കുന്ന മനുഷ്യനെ ഞാന്‍ കുത്തുപാള എടുപ്പിക്കാന്‍ പാടില്ല. നിര്‍മ്മാതാക്കള്‍ ഉള്ളതുകൊണ്ടാണ് സംവിധായകര്‍ക്ക് സിനിമയെടുക്കാന്‍ പറ്റുന്നത്.

ഒരുമയോടെ ഇതൊരു സിനിമാമേഖലയുടെ ആവശ്യമായി എടുക്കണം എന്ന് ഞാന്‍ വിചാരിച്ചിരുന്നു. അതിന് വേണ്ടി ഫൈറ്റ് ചെയ്തു. തിയറ്ററില്‍ റിലീസ് ചെയ്യാന്‍ ആന്റണിയോട് പറഞ്ഞ് ഒരുപാട് വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാനും മോഹന്‍ലാലും ആന്റണിയോടൊപ്പമാണ്. നിലവിലെ സാഹചര്യത്തില്‍ ആളുകളെ തിയറ്ററില്‍ എത്തിക്കാന്‍ പറ്റുന്ന മറ്റൊരു സിനിമ മലയാളത്തില്‍ ഇല്ല. അത് അവര്‍ക്ക് ഒരുപാട് ഗുണം ചെയ്യുമായിരുന്നു. പക്ഷെ അങ്ങോട്ടും ഇങ്ങോട്ടും സഹായിച്ചാലേ ഒരു ഇന്‍ഡസ്ട്രി നിലനില്‍ക്കൂ.

15 കോടിക്ക് പുറമെ, സിനിമ നഷ്ടമായാല്‍ തിയറ്ററുകള്‍ക്ക് ലാഭിക്കുന്ന ലാഭത്തില്‍ നിന്ന് പത്ത് ശതമാനം തരണമെന്നാണ് ആന്റണി ആവശ്യപ്പെട്ടത്. അത് മാറ്റിപറയുന്നത് ശരിയല്ല. ചര്‍ച്ചയ്ക്കിടെ തിയറ്ററുകാര്‍ യാതൊരു സംസ്‌കാരവും ഇല്ലാതെയാണ് സംസാരിച്ചത്, എല്ലാവരും അല്ല ചിലര്‍. അവര്‍ ഉപയോഗിക്കുന്ന ഭാഷയാണ് പ്രശ്‌നമെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT