Film News

പ്രിയദര്‍ശന്‍ വീണ്ടും ബോളിവുഡില്‍, 16 വര്‍ഷം മുമ്പൊരുക്കിയ സിനിമയ്ക്ക് രണ്ടാം ഭാഗം 

ആറ് വര്‍ഷത്തിന് ശേഷം പ്രിയന്‍ ബോളിവുഡില്‍, ഹംഗാമ സെക്കന്‍ഡ്

THE CUE

ആറ് വര്‍ഷത്തിന് ശേഷം പ്രിയദര്‍ശന്‍ വീണ്ടും ബോളിവുഡില്‍. 2003ല്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം ഹംഗാമയുടെ രണ്ടാംഭാഗവുമായാണ് പ്രിയന്‍ തിരികെയെത്തുന്നത്. ആറ് കോടി ബജറ്റില്‍ ഒരുക്കിയ ഹംഗാമ ആദ്യഭാഗം ഇരുപത് കോടിക്ക് മുകളില്‍ നേട്ടമുണ്ടാക്കിയിരുന്നു. അശ്ലീലമോ, ദ്വയാര്‍ത്ഥമോ ഇല്ലാത്ത പക്കാ എന്റര്‍ടെയിനറായിരിക്കും ഹംഗാമ സെക്കന്‍ഡ് എന്ന് പ്രിയദര്‍ശന്‍ പറയുന്നു. മലയാളത്തില്‍ പ്രിയദര്‍ശന്‍ ആദ്യമായി സംവിധാനം ചെയ്ത പൂച്ചക്കൊരു മൂക്കുത്തിയുടെ റീമേക്ക് ആയിരുന്നു ഹംഗാമ.

ഹംഗാമ വന്നിട്ട് പതിനാറ് വര്‍ഷമായെന്ന് അറിയാം, പക്ഷേ ആ സിനിമ ഇപ്പോഴും ആളുകള്‍ മറന്നിട്ടില്ല. വീനസ് നിര്‍മ്മാണ കമ്പനിയുമായി അതേ സൗഹൃദം ഇപ്പോഴുമുണ്ട്. ഗരം മസാലയും ഹല്‍ചലും ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ അവര്‍ക്കൊപ്പം ചെയ്യാനായി. തേസ് ഒഴികെ വീനസിനൊപ്പം ചെയ്ത എല്ലാ സിനിമകളും എനിക്കിഷ്ടമാണ്. 
പ്രിയദര്‍ശന്‍

മോഹന്‍ലാലിനെ നായകനാക്കി 100 കോടി ബജറ്റില്‍ ഒരുക്കിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം വമ്പന്‍ റിലീസിന് തയ്യാറെടുക്കുമ്പോഴാണ് പ്രിയദര്‍ശന്‍ വീണ്ടും ബോളിവുഡിലെത്തുന്നത്. ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ ഹിന്ദിയിലെ പുതിയ സിനിമ പ്രഖ്യാപിച്ചത്. 2003ലെ ഹംഗാമയുടെ കഥാതുടര്‍ച്ചയല്ല ഹംഗാമ സെക്കന്‍ഡ്. പുതിയ കഥയായിരിക്കും. പരേഷ് റാവല്‍ ചിത്രത്തിലുണ്ടാകും. അക്ഷയ് ഖന്നയ്ക്കും റിമി സെന്നിനും പകരം പുതിയ നായികാനായകന്‍മാരായിരിക്കും. ടിപ്പിക്കല്‍ പ്രിയദര്‍ശന്‍ കോമഡിയായിരിക്കും സിനിമയെന്ന് സംവിധായകന്‍ പറയുന്നു.

ബോളിവുഡില്‍ ലോ ബജറ്റ് സിനിമകളൊരുക്കി തുടര്‍ച്ചയായി വമ്പന്‍ ഹിറ്റുകള്‍ സ്വന്തമാക്കിയ സംവിധായകനാണ് പ്രിയദര്‍ശന്‍. ഖിലാഡി പരിവേഷവുമായി ആക്ഷന്‍ ഹീറോയായി നിന്നിരുന്ന അക്ഷയ് കുമാറിന് റോം കോം, ക്ലീന്‍ എന്റര്‍ടെയിനര്‍ സിനിമകളിലൂടെ സൂപ്പര്‍താര പദവിയിലെത്തിച്ചതും പ്രിയദര്‍ശനാണ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT