Film News

നെറ്റ്ഫ്‌ലിക്സ് എടുക്കാത്ത സിനിമ തിയറ്ററില്‍ എന്ന പരാമര്‍ശം; കുറുപ്പിനെ കുറിച്ചല്ലെന്ന് പ്രിയദര്‍ശന്‍

നെറ്റ്ഫ്‌ലിക്സില്‍ നിന്ന് സിനിമ തിരിച്ച് വാങ്ങി തിയറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചു എന്ന ചിലരുടെ അവകാശ വാദം തെറ്റാണെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ ഇന്നലെ ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിനെ ലക്ഷ്യമിട്ടാണ് ഈ പരാമര്‍ശം എന്ന് സോഷ്യല്‍ മീഡിയയില്‍ വാദം ഉണ്ടായിരുന്നു. തിയറ്റര്‍ ഒടിടി റിലീസ് വിവാദത്തില്‍ പൊതുവായി പറഞ്ഞതാണ് ഇതെന്നും കുറുപ്പ് സിനിമയെയോ ദുല്ഖറിനെയോ അല്ല ഉദ്ദേശിച്ചത് എന്നും പ്രിയദര്‍ശന്‍ ട്വീറ്റ് ചെയ്തു.

'കഴിഞ്ഞ ദിവസത്തെ ചാനല്‍ ചര്‍ച്ചയില്‍ ഞാന്‍ നടത്തിയ പ്രസ്താവന, നെറ്റ്ഫ്‌ളിക്‌സിനെയും തിയറ്റര്‍ റിലീസിനെയും കുറിച്ചുള്ള പൊതുവായ അഭിപ്രായത്തെ കേന്ദ്രീകരിച്ചായിരുന്നു. പ്രത്യേകിച്ച് ഏതെങ്കിലും സിനിമയെയോ, നടനെയോ പരാമര്‍ശിക്കാതെയായിരുന്നു പ്രസ്താവന', എന്നായിരുന്നു പ്രിയദര്‍ശന്‍ ട്വീറ്റ് ചെയ്തത്. ദുല്‍ഖറിന്റെ കുറുപ്പ് എന്ന ചിത്രത്തെ കുറിച്ച് ഒന്നും തന്നെ താന്‍ പരാമര്‍ശിച്ചിട്ടില്ലെന്നും ട്വീറ്റിന് താഴെ പ്രിയദര്‍ശന്‍ കുറിച്ചു.

'ഒരു കാര്യം വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ദുല്‍ഖറിന്റെ വരാനിരിക്കുന്ന ചിത്രം കുറുപ്പിനെ കുറിച്ച് ഒന്നും തന്നെ ഞാന്‍ പരാമര്‍ശിച്ചിട്ടില്ല. ഒരിക്കലും ഉദ്ദേശിക്കാത്ത കാര്യങ്ങളായി മാധ്യമങ്ങള്‍, എന്റെ വാക്ക് വാക്കുകള്‍ വളച്ചൊടിച്ചതായി കാണുന്നു', പ്രിയദര്‍ശന്‍ കുറിച്ചു.

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ കുറുപ്പ് 40 കോടിക്ക് നെറ്റ്ഫ്‌ലിക്സ് വാങ്ങിയിരുന്നുവെന്നും മമ്മൂട്ടി ഇടപ്പെട്ട് തിയറ്റര്‍ റിലീസിന് സിനിമ തിരികെ വാങ്ങിയെന്നും ഫിയോക് നേതാക്കള്‍ പറഞ്ഞിരുന്നു. ഇതുമായി ബന്ധിപ്പിച്ചാണ് റിപ്പോര്‍ട്ടര്‍ ചാനലില്‍ പ്രിയദര്‍ശന്‍ പറഞ്ഞ പരാമര്‍ശം ചര്‍ച്ച ആയത്. നെറ്റ്ഫ്‌ളിക്‌സ് എടുക്കാത്ത സിനിമ, തിയറ്ററില്‍ റിലീസ് ചെയ്ത് അവിടുന്ന് തിരിച്ചുവാങ്ങി തിയറ്ററിലെത്തിച്ചു എന്ന് ചിലര്‍ പറയുന്നുണ്ട്. ഈ അവകാശവാദം തെറ്റാണെന്നായിരുന്നു പ്രിയദര്‍ശന്‍ പറഞ്ഞത്.

ദുല്‍ഖറിന്റെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം കുറുപ്പിനെ കുറിച്ചാണ് പ്രസ്താവന എന്ന ആരോപണം ഉയര്‍ന്നതോടെയാണ് വിശദീകരണവുമായി സംവിധായകന്‍ രംഗത്ത് വന്നത്.

How Nivin Pauly Portrays Common Man On Screen | ലവ് ആക്ഷൻ ഡ്രാമ ദി നിവിൻ പോളി എഫക്ട്

ജൂണിൽ അല്ല ടർബോ ജോസ് നേരത്തെ വരും, മമ്മൂട്ടി ചിത്രം മെയ് 23ന്

അയോദ്ധ്യ പ്രതിഷ്ഠദിനത്തിൽ കേരളത്തിലെ ഒരു പത്രം കൊടുത്തത് രാമരാജ്യമെന്ന്.| Dr T S Shyamkumar Interview | Election 2024

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

SCROLL FOR NEXT