Film News

എം.ടിയുടെ രചനയില്‍ പ്രിയദര്‍ശന്‍, ബിജു മേനോന്‍ നായകന്‍

എം.ടി വാസുദേവന്‍ നായരുടെ രചനയില്‍ പ്രിയദര്‍ശന്‍ ചിത്രം. ബിജു മേനോനാണ് നായകന്‍. എം.ടിയുടെ ആറ് കഥകള്‍ കോര്‍ത്തിണക്കിയ ആന്തോളജിയില്‍ ഒന്നാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്നത്.

'ശിലാലിഖിതം' എന്ന എം.ടിയുടെ കഥയാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്നത്. മലയാളത്തിലെ മുന്‍നിര സംവിധായകരാണ് മറ്റ് അഞ്ച് കഥകള്‍ സിനിമയാക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ മാറിയാല്‍ ആന്തോളജിയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് ബിജു മേനോന്‍. കാന്‍ ചാനല്‍ മീഡിയ യൂട്യൂബ് ചാനലിലാണ് ബിജു മേനോന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ബിജു മേനോന്‍ പറയുന്നു

വെട്ടം എന്ന സിനിമയിലും ബോളിവുഡ് ചിത്രത്തിലേക്കും നേരത്തെ പ്രിയദര്‍ശന്‍ ക്ഷണിച്ചിരുന്നു. അവ ചെയ്യാനായില്ല. എം.ടി സാര്‍ പ്രിയദര്‍ശന്‍ എന്ന് പറയുന്നത് ആരും കൊതിക്കുന്ന ഒന്നാണ്. എം.ടി സാറിന്റെ കഥകളിലൊന്നില്‍ അഭിനയിക്കാന്‍ ആഗ്രഹിക്കാത്തവരില്ല. വലിയ എക്‌സൈറ്റ്‌മെന്റാണ് ഈ സിനിമയുടെ കാര്യത്തില്‍ ഉള്ളത്.

എം.ടി വാസുദേവന്‍ നായരുടെ രചനയില്‍ ഒരു സിനിമ ചെയ്യുക ജീവിതത്തിലെ വലിയ ആഗ്രഹമാണെന്ന് പ്രിയദര്‍ശന്‍ പല അഭിമുഖങ്ങളിലായി പറഞ്ഞിരുന്നു. നെറ്റ്ഫ്‌ളിക്‌സ് എം.ടി വാസുദേവന്‍ നായരുടെ കഥകളെ കോര്‍ത്തിണക്കി ആന്തോളജി ഒരുക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഏത് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം ആണെന്നതും ആരൊക്കെയാണ് സംവിധായകരെന്നതും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT