Film News

'ഞാന്‍ ഇനി ചരിത്രം ചെയ്യില്ല', ചരിത്ര സിനിമ ചെയ്ത് ദേഹം മുഴുവന്‍ പൊള്ളിയെന്ന് പ്രിയദര്‍ശന്‍

ചരിത്ര സിനിമ ചെയ്ത് ദേഹം മുഴുവന്‍ പൊള്ളിയെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. താന്‍ ഇനി ചരിത്ര സിനിമ ചെയ്യില്ലെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. മാതൃഭൂമി അക്ഷരോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രിയദര്‍ശന്‍.

ചരിത്രം എടുത്ത് കൈ പൊള്ളിയ ആളാണ് ഞാന്‍. ദേഹം മുഴുവന്‍ പൊള്ളി. ചരിത്രം ചരിത്രമായി എടുത്താല്‍ ഡോക്യൂമെന്ററി ആവുള്ളു. വിജയിക്കുന്നവരാണ് ചരിത്രം എഴുതുന്നത്. പോര്‍ച്ചുഗീസ് ചരിത്രത്തില്‍ മരക്കാര്‍ മോശക്കാരനാണ്. അറബി ചരിത്രത്തില്‍ നല്ലവനാണ്. ഏത് നമ്മള്‍ വിശ്വസിക്കും. ചരിത്രത്തെ വളച്ചൊടിച്ച ഒരുപാട് ചിത്രങ്ങളുണ്ട്. ചരിത്രം ഞാന്‍ ഇനി ചെയ്യില്ല.
പ്രിയദര്‍ശന്‍

മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് അവസാനമായി റിലീസ് ചെയ്ത പ്രിയദര്‍ശന്‍ ചിത്രം. ചിത്രം കുഞ്ഞാലി മരക്കാറിന്റെ ചരിത്രത്തെ കുറിച്ചാണ് പറഞ്ഞത്. സിനിമയുടെ റിലീസിന് ശേഷം വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും ചിത്രത്തിനെതിരെ ഉയര്‍ന്നിരുന്നു. തിയേറ്ററില്‍ ചിത്രത്തിന് സംമിശ്ര പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്. മോഹന്‍ലാല്‍, പ്രണവ് മോഹന്‍ലാല്‍, സിദ്ദിഖ് തുടങ്ങി വലിയ താര നിര അഭിനയിച്ച ചിത്രം കൂടിയായിരുന്നു മരക്കാര്‍.

അതേസമയം കൊറേണ പേപ്പേഴ്‌സാണ് അടുത്തതായി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം. ഷെയിന്‍ നിഗമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ഗായത്രി ശങ്കറാണ് നായിക.

'പ്രേക്ഷകർക്ക് ഇഷ്ടമാകണം എന്ന് മാത്രമായിരുന്നു ആഗ്രഹം, ബാക്കിയെല്ലാം ബോണസ്'; 100 കോടി നേട്ടത്തിൽ ഡൊമിനിക് അരുൺ

പേട്ട സൈന്‍ ചെയ്തപ്പോള്‍ കാര്‍ത്തിക് സുബ്ബരാജിനോട് ഞാന്‍ ഒരേയൊരു കാര്യം മാത്രമാണ് ചോദിച്ചത്: മാളവിക മോഹനന്‍

ബോക്സ് ഓഫീസിനെ വിറപ്പിച്ച 'സൂപ്പർവുമൺ'; 100 കോടി നേട്ടവുമായി ലോക

അമീബിക് മസ്തിഷ്‌ക ജ്വരവും തലച്ചോറിൽ ഫംഗസും ബാധിച്ച പതിനേഴുകാരനെ രക്ഷപ്പെടുത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്

ലോക റിലീസിന് ശേഷം 'എന്താ ഇവിടെ നടക്കുന്നേ' എന്ന ഫീല്‍ ആയിരുന്നു: ഡൊമിനിക് അരുണ്‍

SCROLL FOR NEXT