Film News

മരക്കാര്‍ ബാഹുബലിയല്ല, 'ചിത്ര'ത്തിന് ശേഷം ഭയമില്ലാതെ റിലീസ് ചെയ്യുന്ന സിനിമ: പ്രിയദര്‍ശന്‍

മരക്കാര്‍ ബാഹുബലിയല്ല എന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. ബാഹുബലി ഒരു ഫാന്റസി സിനിമയായിരുന്നു അവിടെ എന്ത് വേണമെങ്കിലും കാണിക്കാം. എന്നാല്‍ മരക്കാര്‍ ഒരു ചരിത്ര സിനിമയായതിനാല്‍ അവിടെ എടുക്കുന്ന സ്വാതന്ത്ര്യത്തിന് പരിമിതിയുണ്ടെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്തസമ്മേളനത്തിലാണ് പ്രിയദര്‍ശന്‍ ഇക്കാര്യം പറഞ്ഞത്.

ചരിത്ര സിനിമയായതിനാല്‍ പ്രേക്ഷ്ഷകര്‍ക്ക് വിശ്വസിനീയമായ കാര്യങ്ങള്‍ മാത്രമെ അവതരിപ്പിക്കാന്‍ സാധിക്കു. സിനിമയില്‍ കാണിക്കുന്നത് സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രേക്ഷകര്‍ക്ക് തോന്നണമെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. അതേസമയം മരക്കാര്‍ ബാഹുബലി പോലെ വലിയ ക്യാന്‍വാസില്‍ കഥപറയുന്ന ചിത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം മരയ്ക്കാര്‍ റിലീസാകുമ്പോള്‍ ആശങ്കകളൊന്നുമില്ലെന്നും പ്രിയദര്‍ശന്‍ പറയുന്നു. തന്റെ ചിത്രമെന്ന സിനിമയ്ക്ക് ശേഷം ഭയമില്ലാതെ റിലീസ് ചെയ്യുന്ന സിനിമയാണ് മരക്കാറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം മരയ്ക്കാര്‍ റിലീസാകുമ്പോള്‍ ആശങ്കകളൊന്നുമില്ല. പ്രേക്ഷകര്‍ ഈ സിനിമ സ്വീകരിക്കുമെന്നാണ് എന്റെ വിശ്വാസം. സാധാരണ സിനിമ റിലീസാകുമ്പോള്‍ എനിക്ക് വലിയ ടെന്‍ഷനുണ്ടാകാറുണ്ട്. കിലുക്കം പോലുള്ള സൂപ്പര്‍ഹിറ്റുകള്‍ പോലും റിലീസാകുന്ന സമയത്തുപോലും പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന കാര്യത്തില്‍ ആശങ്കകള്‍ ഉണ്ടായിരുന്നു. ആ ഭയമില്ലാതെ ഞാന്‍ റിലീസ് ചെയ്ത ഏകചിത്രം 'ചിത്രം' ആണ്. അതിനുശേഷം ഭയമില്ലാതെ റിലീസ് ചെയ്യുന്ന ചിത്രമാണ് മരയ്ക്കാര്‍' - പ്രിയദര്‍ശന്‍ പറയുന്നു.

കുഞ്ഞാലി മരക്കാറിനെ തന്റേതായ രീതിയില്‍ കണ്ട സിനിമയാണ് മരക്കാര്‍. ഇത് പ്രിയദര്‍ശന്റെ കുഞ്ഞാലി മരക്കാറാണ്. മരക്കാറിനെ ഒരു എന്റര്‍ട്ടെയിനറായി തന്നെ പ്രേക്ഷകര്‍ കാണണമെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT