Film News

സ്റ്റീഫന്‍ നെടുമ്പള്ളി തന്റെ ശൈലിക്ക് പറ്റിയ നായകനെന്ന് ചിരഞ്ജീവി

THE CUE

പൃഥ്വിരാജ് ചിത്രം ലൂസിഫറിലെ സ്റ്റീഫന്‍ നെടുമ്പള്ളി തന്റെ ശൈലിക്ക് പറ്റിയ നായകനെന്ന് നടന്‍ ചിരഞ്ജീവി. ലൂസിഫറിന്റെ തമിഴ് റീമേക്ക് ചിത്രീകരണം ആരംഭിക്കാനിരിക്കെ, ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രസ്താവന. സഹോയുടെ സംവിധായകന്‍ സുജീത് ആണ് ലൂസിഫര്‍ തെലുങ്കില്‍ ഒരുക്കുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചിരഞ്ജീവിയും മകന്‍ രാം ചരണും ചേര്‍ന്ന് ലൂസിഫറിന്റെ തെലുങ്ക്റൈറ്റ്‌സ് കഴിഞ്ഞ വര്‍ഷമാണ് വാങ്ങിയത്. ചിത്രം സംവിധാനം ചെയ്യാന്‍ ചിരഞ്ജീവി പൃഥ്വിരാജിനെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മലയാളത്തില്‍ നിലവില്‍ കമ്മിറ്റ് ചെയ്ത ആടുജീവിതം ഉള്‍പ്പടെയുള്ള സിനിമകളുടെ തിരക്കും, എമ്പുരാന്‍ പ്രീപ്രൊഡക്ഷനും കാരണം പൃഥ്വിരാജ് പിന്മാറുകയായിരുന്നു.

ടോളിവുഡ് മെഗാസ്റ്റാര്‍ ചിരഞ്ജീവി, മോഹന്‍ലാല്‍ മലയാളത്തില്‍ അവതരിപ്പിച്ച നായക കഥാപാത്രമാകുമ്പോള്‍ തിരക്കഥയിലും കഥാസന്ദര്‍ഭങ്ങളിലും നിരവധി മാറ്റങ്ങളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സുജീത് ഒടുവില്‍ സംവിധാനം ചെയ്ത 'സഹോ' ബോക്സ് ഓഫീസില്‍ വലിയ പരാജയമായതിനാല്‍ കൃത്യമായ പ്രീ പ്രൊഡക്ഷനും തിരക്കഥയില്‍ വേണ്ടത്ര സമയം ചെലവഴിക്കാനും ചിരഞ്ജീവി നിര്‍ദേശം നല്‍കിയതായും നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തെലുങ്ക് പതിപ്പിലെത്തുമ്പോള്‍ ബിഗ് ബജറ്റ് പൊളിറ്റിക്കല്‍ ത്രില്ലര്‍ എന്ന നിലയില്‍ ആന്ധ്രാ-തെലങ്കാന രാഷ്ട്രീയ പശ്ചാത്തലം കൂടി ഉള്‍ക്കൊള്ളിക്കുന്ന സിനിമയായി ലൂസിഫര്‍ മാറുമെന്നാണ് സൂചനകള്‍. ചിരഞ്ജീവിയുടെ പ്രൊഡക്ഷന്‍ കമ്പനിയായ കോണിഡെല പ്രൊഡക്ഷന്‍സാകും ചിത്രം നിര്‍മ്മിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

ഗാസയിലെ കരയുദ്ധം മനുഷ്യത്വമില്ലായ്മയുടെ അങ്ങേയറ്റം; ഡോ.എ.കെ.രാമകൃഷ്ണന്‍ അഭിമുഖം

ദുബായിലെ ലിവാനിൽ കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ പ്രസ്റ്റൺ പദ്ധതിക്ക് തുടക്കമായി

ഇതുവരെയുള്ള ജീത്തു ജോസഫ് സിനിമകളിൽ നിന്ന് കുറച്ച് വ്യത്യസ്‍തമാണ് മിറാഷ്: ആസിഫ് അലി

മോഹൻലാൽ ചിത്രം എപ്പോൾ? മറുപടിയുമായി കൃഷാന്ത്

'ഭയങ്കര പൊട്ടന്‍ഷ്യലുള്ള നടനാണ് ധ്യാന്‍' എന്നാണ് ബേസില്‍ എന്നോട് പറഞ്ഞത്: മുഹാഷിന്‍

SCROLL FOR NEXT