Film News

പിന്നീടൊരിക്കലും കോളജിലേക്ക് പോയില്ല; വെക്കേഷനിലെ ആദ്യ സിനിമയെ കുറിച്ച് പൃഥ്വിരാജ്

അവധിക്കാലത്തെ ഫലപ്രദമായി ഉപയോഗിക്കാൻ ഒരവസരം, അതു മാത്രമായിരുന്നു പൃഥ്വിരാജിന് തന്റെ ആദ്യ ചിത്രമായ 'നന്ദനം'. കോളേജ് പഠനത്തിനിടയിലെ ഒരവധിക്കാലത്താണ് ആദ്യ സിനിമയ്ക്ക് വേണ്ടി പ‍ൃഥ്വി തയ്യാറെടുക്കുന്നത്. വരും വർഷങ്ങൾ തനിക്കായി എന്താണ് കരുതി വെച്ചിരിക്കുന്നത് എന്നതിനെ കുറിച്ച് ഒരു ധാരണയും ഇല്ലായിരുന്നു എന്ന് പൃഥ്വി പറയുന്നു. 'നന്ദനം' സിനിമയുടെ പൂജ ദിനത്തിൽ എടുത്ത ചിത്രത്തിനൊപ്പം ആദ്യ സിനിമയുടെ ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് പൃഥ്വി.

പൃഥ്വിയുടെ കുറിപ്പ്

'നന്ദനം' സിനിമയുടെ പൂജ നടന്ന ദിവസം എടുത്ത ഫോട്ടോ ആണിത്. വരും വർഷങ്ങളിൽ എന്താണ് ജീവിതം എനിക്ക് കരുതി വച്ചിട്ടുള്ളത് എന്നതിനെ കുറിച്ച് ഒരു ധാരണയും ഇല്ലായിരുന്നു. കോളേജിലേക്ക് മടങ്ങുന്നതിനുമുമ്പ് വേനൽക്കാല അവധി ഫലപ്രദമായി ഉപയോഗിക്കാൻ ഒരവസരം ലഭിച്ചു എന്ന് മാത്രമായിരുന്നു ആകെ മനസിലായത്. പക്ഷെ പിന്നീട് ഒരിക്കലും കോളേജിൽ പോയിട്ടില്ല. അത് മുഴുവനായി എന്നെ കീഴടക്കി. ചില സമയങ്ങളിൽ ഒഴുക്കിനൊപ്പം പോകണം. അത് നിങ്ങളെ എത്തേണ്ടിടത്ത് എത്തിക്കും.

19ാം വയസിലാണ് 2002ൽ രഞ്ജിത്ത് സംവിധാനം ചെയ്ത 'നന്ദനം' സിനിമയിൽ നായകനായി പൃഥ്വി എത്തുന്നത്. അവധിക്കാലത്തിന്റെ ബോറടി മാറ്റാൻ അമ്മ മല്ലികാ സുകുമാരൻ പറഞ്ഞിട്ടാണ് പൃഥ്വി രഞ്ജിത്തിനെ കാണാൻ പോകുന്നത്. സമയം വെറുതെ കളയാതിരിക്കാൻ ഒരു മാർ​​ഗം, അത്രമാത്രം. വെക്കേഷൻ തീരുമ്പോഴേക്കും വീണ്ടും ഓസ്ട്രേലിയയിൽ പഠനം തുടരാം എന്നതായിരുന്നു പൃഥ്വിയുടെ പ്ലാൻ. എന്നാൽ ആദ്യ സിനിമ പൃഥ്വിയുടെ ഇപ്പോഴുളള കരിയറിന്റെ തുടക്കമായിരുന്നു. സംവിധായകൻ ഫാസിലാണ് പൃഥ്വിയെ ആദ്യമായി സിനിമയിലേയ്ക്ക് ക്ഷണിക്കുന്നത്. എന്നാൽ ആ സിനിമ നടന്നില്ല. ഫാസിലിൽ നിന്നും കേട്ടറിഞ്ഞ രഞ്ജിത്ത് പിന്നീട് തന്റെ അടുത്ത ചിത്രത്തിലേയ്ക്ക് പൃഥ്വിയെ വിളിക്കുകയായിരുന്നു. പിന്നീടുളള 17 വർഷത്തിനിടയിൽ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും പൃഥ്വി സ്വന്തമാക്കി. ‘ലൂസിഫറിലൂടെ സംവിധായകനായി. അഭിനേതാവ്, സംവിധായകൻ, നിർമ്മാതാവ്, ഗായകൻ എന്നീ നിലകളിലും പൃഥ്വി ശ്രദ്ധ നേടി.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT