Film News

'സൂപ്പര്‍സ്റ്റാറി'ന് പിറന്നാള്‍ ആശംസ; കൂടെ പ്രവര്‍ത്തിച്ചതില്‍ ഏറ്റവും വ്യത്യസ്തയായ അഭിനേത്രിയെന്ന് പൃഥ്വിരാജ്

നടി മഞ്ജു വാര്യറിന് പിറന്നാള്‍ ആശംസകളുമായി പൃഥ്വിരാജ് സുകുമാരന്‍. 'സൂപ്പര്‍സ്റ്റാര്‍' എന്ന വിശേഷണത്തോടെയായിരുന്നു പൃഥ്വിരാജിന്റെ ആശംസ. കൂടെ പ്രവര്‍ത്തിച്ചതില്‍ ഏറ്റവും വ്യത്യസ്തയായ അഭിനേത്രിയാണ് മഞ്ജു വാര്യരെന്നും പൃഥ്വിരാജ് കുറിച്ചു.

'ഞാനിതുവരെ പ്രവര്‍ത്തിച്ചതില്‍ ഏറ്റവും വ്യത്യസ്തയായ അഭിനേത്രിക്ക് പിറന്നാള്‍ ആശംകള്‍. സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍', പൃഥ്വിരാജ് കുറിച്ചു.

മഞ്ജു വാര്യരുടെ 43-ാം ജന്മദിനമാണ് ഇന്ന്. ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ്മ, ജി.വേണുഗോപാല്‍, രമേഷ് പിഷാരടി തുടങ്ങിയവരും മഞ്ജുവിന് പിറന്നാള്‍ ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.

മധുവാര്യര്‍ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരമാണ് മഞ്ജു വാര്യരുടേതായി ഇനി വരാനിരിക്കുന്ന ചിത്രം. ബിജു മേനോന്‍, സൈജു കുറുപ്പ്, ദീപ്തി സതി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്.

മഞ്ജു പ്രധാന വേഷത്തിലെത്തുന്ന അദ്യത്തെ മലയാള-അറബിക് ചിത്രം 'ആയിഷ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്ന് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സംവിധായകന്‍ സക്കറിയയാണ്. ആഷിഫ് കക്കോടിയാണ് രചന. കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം പൂര്‍ണമായും ഗള്‍ഫിലാണ് ചിത്രീകരിക്കുന്നത്.

തൊട്ടാവാടി നീ.. ദുപ്പട്ട വാലി.. ; ‘ഓടും കുതിര ചാടും കുതിര’യിലെ ആദ്യ ഗാനമെത്തി

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

SCROLL FOR NEXT