Film News

‘ജന ഗണ മന’ വീണ്ടും സെറ്റിലേയ്ക്ക്, ലൊക്കേഷൻ ചിത്രവുമായി പൃഥ്വിരാജ്

'ഡ്രൈവിംഗ് ലൈസൻസി'നു ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും വീണ്ടും ഒന്നിക്കുന്ന ‘ജന ഗണ മന’ കൊവിഡ് പ്രതിസന്ധികൾക്കൊടുവിൽ ചിത്രീകരണത്തിലേയ്ക്ക്. ഷൂട്ടിങ് പുനരാരംഭിച്ചതായി പൃഥ്വിരാജ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. 'ക്വീൻ' സിനിമയുടെ സംവിധായകൻ ഡിജോ ജോസ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കഴിഞ്ഞ ഒക്ടോബറിൽ 'ജന ​ഗണ മന'യുടെ കൊച്ചിയിലെ സെറ്റിൽ വെച്ച് നടത്തിയ പരിശോധനയിലായിരുന്നു പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് നടൻ ഐസൊലേഷനിൽ പ്രവേശിക്കുകയായിരുന്നു. അടുത്ത് ഇടപഴകിയവരോട് ക്വാറന്റൈനിൽ പോകാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഷൂട്ടിങ് മാറ്റിവക്കുകയായിരുന്നു. സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

‘ജന ഗണ മന’യിലൂടെ പൃഥ്വിരാജും സുരാജും വീണ്ടും ഒന്നിക്കുന്നതിന്റെ ആകാംക്ഷയിലാണ് ആരാധകർ. ‘റോയ്',‘ഉദയ’, ‘ഹിഗ്വിറ്റ’,'കാണെക്കാണെ','ഗർർർ', 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമാണ് സുരാജ്. 'കടുവ', 'ആടുജീവിതം' എന്നിവയാണ് പൃഥ്വിരാജിന്റേതായി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങൾ.

ഗാസയിലെ കരയുദ്ധം മനുഷ്യത്വമില്ലായ്മയുടെ അങ്ങേയറ്റം; ഡോ.എ.കെ.രാമകൃഷ്ണന്‍ അഭിമുഖം

ദുബായിലെ ലിവാനിൽ കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ പ്രസ്റ്റൺ പദ്ധതിക്ക് തുടക്കമായി

ഇതുവരെയുള്ള ജീത്തു ജോസഫ് സിനിമകളിൽ നിന്ന് കുറച്ച് വ്യത്യസ്‍തമാണ് മിറാഷ്: ആസിഫ് അലി

മോഹൻലാൽ ചിത്രം എപ്പോൾ? മറുപടിയുമായി കൃഷാന്ത്

'ഭയങ്കര പൊട്ടന്‍ഷ്യലുള്ള നടനാണ് ധ്യാന്‍' എന്നാണ് ബേസില്‍ എന്നോട് പറഞ്ഞത്: മുഹാഷിന്‍

SCROLL FOR NEXT