Film News

അന്ന് അച്ഛനൊപ്പം ഇന്ന് എനിക്കൊപ്പം; രണ്ട് തലമുറകൾക്കൊപ്പമുള്ള മമ്മൂട്ടി ചിത്രവുമായി പൃഥ്വിരാജ്

മമ്മൂട്ടിയ്‌ക്കൊപ്പമുള്ള പിതാവ് സുകുമാരന്റെ ചിത്രവും തനിക്കൊപ്പമുള്ള ചിത്രവും പങ്കുവെച്ച് നടൻ പൃഥ്വിരാജ്. ഇൻസ്റ്റഗ്രാമിലാണ് ചിത്രം പങ്കുവെച്ചത്. രണ്ട് തലമുറകൾക്കൊപ്പം ഇരിക്കുന്ന മമ്മൂട്ടി ചിത്രത്തെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

ചിത്രത്തിന് ദുൽഖർ സൽമാനും പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനും കമന്റുകൾ നൽകിയിട്ടുണ്ട്. മകൾ അല്ലിക്കൊപ്പമുള്ള മമ്മൂട്ടി ചിത്രം കൂടി വേണമെന്നാണ് സുപ്രിയയുടെ കമന്റ്. സിനിമാ കുടുംബത്തിലെ പുതിയ തലമുറയിലെ ഇളമുറക്കാരിക്കൊപ്പം മെഗാസ്റ്റാറിന്റെ ചിത്രം ഉടൻ കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ആരാധകരും പറയുന്നു.

മമ്മൂട്ടിവെച്ചൊരു പടം എടുത്തുകൂടെ എന്നാണ് പ്രിത്വിരാജിനോട് ആരാധകർ ചോദിക്കുന്നത്. പൃഥ്വിരാജ് പങ്കുവെച്ച ചിത്രങ്ങൾ തമ്മിൽ വര്ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ചിത്രത്തിൽ മമ്മൂട്ടിയുടെ സൗദര്യത്തിനും യൗവനത്തിനും യാതൊരുവിധ കുളവും സംഭവിച്ചിട്ടില്ലെന്നും ആരാധകർ പറയുന്നു. സുകുമാരനും മമ്മൂട്ടിയും തമ്മിൽ ഒരുപാട് സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. വൈശാഖ് സംവിധാനം ചെയ്ത 2010 ൽ പുറത്തിറങ്ങിയ പോക്കിരി രാജയിൽ മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിച്ച് അഭിനയിച്ചിരുന്നു. പൃഥ്വിരാജ് ഇതിൽ മമ്മൂട്ടിയുടെ സഹോദരന്റെ വേഷത്തിലാണ് അഭിനയിച്ചത്.

രമേഷ് പുതിയമഠം എഡിറ്റ് ചെയ്ത മമ്മൂട്ടിയെ കുറിച്ചുള്ള പുസ്തകത്തിലെ നടൻ മഹേഷിന്റെ ഓർമ കഴിഞ്ഞ ദിവസം ദ ക്യു പ്രസിദ്ധീകരിച്ചിരുന്നു. ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയ ചിത്രം ആണ് പൃഥ്വിരാജ് പങ്കുവചിരിക്കുന്നത്‌

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT