Film News

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

വിലായത്ത് ബുദ്ധയുടെ വിശേഷങ്ങൾ പങ്കുവെച്ച് നടൻ പൃഥ്വിരാജ്. സച്ചിയാണ് ഈ കഥ തന്നോട് ആദ്യം പറയുന്നത്. അന്ന് മുതലേ ജയൻ നമ്പ്യാരും ഈ സിനിമയുടെ ഭാഗമാണ്. സച്ചിയുടെ വിയോഗത്തിന് ശേഷം ഈ സിനിമ ജയനിലേക്ക് എത്തുകയായിരുന്നു. സച്ചി ഉണ്ടായിരുന്നെങ്കിൽ അദേഹത്തിന് അഭിമാനിക്കാൻ കഴിയുന്ന സിനിമയായിരിക്കും ഇത് എന്ന് താൻ വിശ്വസിക്കുന്നതായി പൃഥ്വിരാജ് പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൃഥ്വിരാജിന്റെ വാക്കുകൾ:

ഈ കഥാ പശ്ചാത്തലത്തെ കുറിച്ചും ഈ കഥാപാത്രത്തിനെ കുറിച്ചും സച്ചിയാണ് എന്നോട് ആദ്യം പറയുന്നത്. അയ്യപ്പനും കോശിയുടെ ഷൂട്ടിങ് പുരോഗമിക്കാനായപ്പോഴാണ് വിലായത്ത് ബുദ്ധയെ കുറിച്ച് സംസാരിക്കുന്നത്. ഞങ്ങള്‍ ഈ സിനിമയെ കുറിച്ച് ആദ്യം സംസാരിക്കുമ്പോള്‍ തന്നെ ജയനും ഇതിന്റെ ഭാഗമാണ്. ജയന്‍ സച്ചിയുടെ അസോസിയേറ്റ് ഡയറക്ടര്‍ മാത്രമല്ല, വളരെ അടുത്ത സുഹൃത്ത് കൂടിയാണ്. എനിക്ക് എത്രമാത്രം സച്ചിയുമായിട്ട് ബന്ധമുണ്ട് അതുപോലെ, അല്ലെങ്കില്‍ അതിനേക്കാള്‍ മുകളില്‍ ജയന് സച്ചിയുമായിട്ട് ബന്ധമുണ്ട്.

ഈ പുസ്തകം സിനിമയാക്കിയാല്‍ ഞാന്‍ അഭിനയിക്കുമോ എന്ന് ചോദിച്ചതിന് ശേഷമാണ് ഇന്ദുഗോപന്റെ അടുത്ത് സച്ചി പുസ്തകം സിനിമാക്കുന്നതിനെ പറ്റി സംസാരിച്ചത്. പിന്നീടായിരുന്നു സച്ചിയുടെ വിയോഗം. തുടർന്ന് ഈ സിനിമ സ്വാഭാവികമായി എത്തിപ്പെടണ്ടത് ജയന്റെ കൈകളിലാണ്. സച്ചിയോളം അല്ലെങ്കില്‍, സച്ചി ഈ സിനിമയെ കണ്ടത് പോലെ വിലായത്ത് ബുദ്ധയെ ജയന്‍ അല്ലാതെ ആരും കണ്ടിട്ടില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഈ സിനിമ കണ്ട ആളെന്ന നിലയില്‍ താന്‍ വിശ്വസിക്കുന്നു സച്ചി ഇത് കണ്ട് അഭിനമാനിക്കുന്നുണ്ടാകും.

കൊച്ചിയിൽ പുതിയ കായിക കേന്ദ്രം; റമദ റിസോർട്ടിൽ പാഡൽ, പിക്കിൾബോൾ കോർട്ടുകൾ തുറന്നു

ലോകകപ്പ് പബ്ലിക് വ്യൂവിങ്, അവകാശം നേടി ഈഗിൾസ് എഫ്.സി. കേരള

'I, Nobody ബഞ്ച് ഓഫ് നോബഡീസിന്റെ കഥ, പൃഥ്വിരാജ് തന്നെ ഫസ്റ്റ് ഓപ്ഷൻ': നിസാം ബഷീർ അഭിമുഖം

യുഎഇയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപ സാധ്യകള്‍ ചർച്ച ചെയ്ത് നിക്ഷേപസംഗമം

ആഷിക്ക് അബു ഭദ്രദീപം കൊളുത്തി; വിനീത് കുമാര്‍ നായകനാകുന്ന 'നോട്ടി'ന് തുടക്കം

SCROLL FOR NEXT