Film News

പൃഥ്വിരാജ് രതീഷ് അമ്പാട്ട് ചിത്രം 'തീർപ്പ്' ഫെബ്രുവരി 20 മുതൽ

'കമ്മാരസംഭവം' എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപി- രതീഷ് അമ്പാട്ട് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'തീർപ്പ്' എന്ന സിനിമയുടെ ചിത്രീകരണം ഫെബ്രുവരി 20 ന് എറണാകുളത്ത് ആരംഭിക്കും. ഫെബ്രുവരി 19 ന് ആണ് സിനിമയുടെ പൂജ നടക്കുക. പൃഥ്വിരാജും ഇന്ദ്രജിത്തുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സിനിമയുടെ ആദ്യ ഷെഡ്യൂളില്‍ സിദ്ധിക്കും ശ്രീലക്ഷ്മിയും മാമുക്കോയുമടക്കമുള്ള താരങ്ങളാണുണ്ടാവുക. മാര്‍ച്ച് ആദ്യമായിരിക്കും പൃഥ്വിരാജ് സിനിമയിൽ ജോയിന്‍ ചെയ്യുന്നത്. സൈജു കുറുപ്പ്, വിജയ് ബാബു, ഇഷാ തല്‍വാര്‍, ഹന്ന റെജി കോശി എന്നിവരാണ് മറ്റ് അഭിനേതാക്കൾ. മറ്റ് കഥാപാത്രങ്ങള്‍ക്കുവേണ്ടിയുള്ള ഓഡിഷന്‍ എറണാകുളത്ത് നടന്നുകൊണ്ടിരിക്കുകയാണ്.

ഫ്രൈഡേഫിലിംസും വേര്‍ഡിക്ട് ആന്റ് ബിയോണ്ടും ചേര്‍ന്നാണ് തീര്‍പ്പ് നിര്‍മ്മിക്കുന്നത്. മുരളി ഗോപിയും രതീഷ് അമ്പാട്ടുമാണ് വേര്‍ഡിക്ട് ആന്റ് ബിയോണ്ടിന്റെ ഉടമസ്ഥര്‍. വിജയ് ബാബുവിന്റേതാണ് ഫ്രൈഡേ ഫിലിംസ്. ’വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക് തീർപ്പ്!’ എന്ന ക്യാപ്ഷനോട് കൂടിയായിരുന്നു സിനിമയുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തത്.

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT