Film News

അവസാന മിനുക്ക്‌ പണിയിലാണ് 'കുരുതി'; അപ്‌ഡേറ്റുമായി പൃഥ്വിരാജ്

കുരുതിയെക്കുറിച്ചുള്ള അപ്‌ഡേറ്റുമായി നടൻ പൃഥ്വിരാജ്. സിനിമയുടെ റീറെക്കാർഡിങ് നടക്കുകയാണെന്നും അവസാന മിനുക്ക്‌ പണിയിലാണെന്നും സോഷ്യൽ മീഡിയയിലൂടെ പൃഥ്വിരാജ് അറിയിച്ചു. സംഗീത സംവിധായകൻ ജേക്സ് ബിജോയ്‌ക്കൊപ്പമുള്ള ഫോട്ടോയും താരം പങ്കുവെച്ചിട്ടുണ്ട്.

കുരുതി റീറെക്കാർഡിങ്ങിന്റെ അവസാന മിനുക്ക്‌ പണിയിലാണ്. അതിമനോഹരമായാണ് ജേക്സ് ബിജോയ് ഒറിജിനൽ സൗണ്ട് ട്രാക്ക് ഒരുക്കിയിരിക്കുന്നത്
പൃഥ്വിരാജ്

പൃഥ്വിരാജ് സുകുമാരനും റോഷന്‍ മാത്യുവും കേന്ദ്രകഥാപാത്രങ്ങളായ കുരുതിയുടെ സെൻസറിങ് കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍ ആദ്യമായി ഒറ്റക്ക് നിര്‍മ്മാണമേറ്റെടുത്ത സിനിമയുമാണ് കുരുതി. മനു വാര്യരാണ് സംവിധാനം. അഭിനന്ദന്‍ രാമാനുജമാണ് ക്യാമറ. പൊളിറ്റിക്കല്‍ ത്രില്ലറാണ് ചിത്രം. വെറുപ്പ് ഒരു തരി മതി തീയായി ആളിക്കത്താന്‍ എന്ന് തുടങ്ങുന്ന മാമുക്കോയയുടെ ഡയലോഗിന് പിന്നാലെ പകയും പ്രതികാരവും രാഷ്ട്രീയ വൈരവും സിനിമയുടെ ഇതിവൃത്തമാണെന്ന് സിനിമയുടെ ടീസര്‍ സൂചന നൽകുന്നുണ്ട് .

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT