Film News

ലൊക്കേഷൻ ടു ലൊക്കേഷൻ, 'ജന ​ഗണ മന' കഴിഞ്ഞു, ഇനി 'കോള്‍ഡ് കേസ്'

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന 'ജന ഗണ മന'യുടെ ചിത്രീകരണം പൂർത്തിയായതോടെ പ‍ൃഥ്വിരാജ് അടുത്ത ലൊക്കേഷനിലേയ്ക്ക്. ഛായാഗ്രാഹകനായ തനു ബാലക്ക് സംവിധാനം ചെയ്യുന്ന 'കോള്‍ഡ് കേസി'ല്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ റോളിലാണ് പൃഥ്വിരാജ് എത്തുന്നത്. പൂര്‍ണമായും തിരുവനന്തപുരത്താണ് ചിത്രീകരണം. 'അരുവി' ഫെയിം അദിതി ബാലനാണ് നായിക. 'പടവെട്ടി'ന് ശേഷം അദിതി അഭിനയിക്കുന്ന മലയാള ചിത്രവുമാണ് 'കോള്‍ഡ് കേസ്'.

യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമ. ഗിരീഷ് ഗംഗാധരനും ജോമോന്‍.ടി. ജോണും ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ആന്റോ ജോസഫും പ്ലാന്‍ ജെ സ്റ്റുഡിയോയുടെ ബാനറില്‍ ജോമോന്‍.ടി.ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവരും ചേര്‍ന്നാണ് നിര്‍മ്മാണം. കൊവിഡ് നിയന്ത്രണങ്ങളോടെ പൂര്‍ത്തിയാക്കിയ 'ഇരുള്‍' എന്ന ഫഹദ് ഫാസില്‍ ചിത്രത്തിന് ശേഷം ആന്റോ ജോസഫ്, ജോമോന്‍.ടി.ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ നിര്‍മ്മാതാക്കളാകുന്ന ചിത്രവുമാണ് 'കോള്‍ഡ് കേസ്'. ശ്രീനാഥ് വി. നാഥ് ആണ് ആര്‍ട്ട് ഡയറക്ടര്‍ .അജയന്‍ ചാലിശ്ശേരി. ഷമീര്‍ മുഹമ്മദാണ് എഡിറ്റിംഗ്.

പൃഥ്വിരാജ് സുകുമാരന്‍ ഉള്‍പ്പടുന്ന രംഗങ്ങള്‍ ഏറെയും ഇന്‍ഡോര്‍ സീക്വന്‍സുകളാണെന്നും കൊവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചുള്ള ചിത്രീകരണമായിരിക്കുമെന്നും തനുബാലക്കും നിര്‍മ്മാതാക്കളും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ജയരാജ് സംവിധാനം ചെയ്ത 'ഓഫ് ദ പിപ്പിള്‍', 'ട്രെയിന്‍' എന്നീ സിനിമകളുടെ ഛായാ​ഗ്രാഹകനായ തനു ബാലക് നിരവധി പരസ്യചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്.

Prithviraj Sukumaran all set to restart the shoot of Cold Case in Thiruvananthapuram

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റിന് തുടക്കമായി; കാന്താര ചാപ്റ്റർ 1 ആദ്യദിനം നേടിയത് 60 കോടി

NSS ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ പ്രേംപാറ്റ; ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പള്ളിക്കലിന്റെ മൂന്നാമത്തെ ചിത്രം

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

SCROLL FOR NEXT