Film News

'ഗോൾഡിൽ' അഭിനയിച്ചത് അൽഫോൻസ് പുത്രൻ ചിത്രത്തിൽ അഭിനയിക്കാനുള്ള ആഗ്രഹംകൊണ്ട്'; പൃഥ്വിരാജ് സുകുമാരൻ

അൽഫോൻസ് പുത്രൻ സിനിമയിൽ അഭിനയിക്കാനുള്ള ആഗ്രഹത്തിന്റെ പുറത്താണ് ഗോൾഡിൽ അഭിനയിച്ചതെന്ന് പൃഥ്വിരാജ് സുകുമാരൻ. സിനിമയിൽ ഒറ്റ ഷോട്ടിൽ ചെറിയൊരു ഡയലോഗ് പറയാൻ വരുന്ന കഥാപാത്രമായി പോലും അഭിനയിച്ചിരിക്കുന്നത് പ്രധാനപ്പെട്ട അഭിനേതാക്കളാണെന്നും പൃഥ്വിരാജ് സുകുമാരൻ കൂട്ടിച്ചേർത്തു. പൂർണമായും ഒരു അൽഫോൻസ് പുത്രൻ സിനിമയാണ് 'ഗോൾഡ്'എന്നും പൃഥ്വിരാജ് സുകുമാരൻ പറഞ്ഞു. 'തീർപ്പ്'സിനിമയുടെ ഭാഗമായി നടന്ന ഇന്റർവ്യൂവിൽ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ് സുകുമാരൻ.

പൃഥ്വിരാജ് സുകുമാരൻ പറഞ്ഞത്

'ഗോൾഡി'നെ കുറിച്ച് എനിക്കൊരു വരിയെ പറയാനുള്ളു അതൊരു അൽഫോൻസ് പുത്രൻ സിനിമയാണ്. മലയാളത്തിലെ ഏറ്റവും വലിയ സ്റ്റാർ കാസ്റ്റുള്ള സിനിമകളിൽ ഒന്നാകുവാനുള്ള സാദ്ധ്യതകൾ 'ഗോൾഡി'നുണ്ട്. ചിത്രത്തിൽ ഒരു ഷോട്ടിൽ ചെറിയ ഡയലോഗ് പറയാൻ വരുന്ന കഥാപാത്രം പോലും അഭിനയിച്ചിരിക്കുന്നത് പേര് പറഞ്ഞാൽ അറിയാവുന്ന ആക്ടറാണ്.

ഞാൻ അടക്കമുള്ള സിനിമയിൽ അഭിനയിച്ചിരിക്കുന്ന എല്ലാ അഭിനേതാക്കളും അൽഫോൻസ് പുത്രന്റെ സിനിമയിൽ അഭിനയിക്കാനുള്ള ആഗ്രഹത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് 'ഗോൾഡി'ൽ അഭിനയിച്ചിരിക്കുന്നത്. 'ഗോൾഡ്' പൂർണമായും ഒരു അൽഫോൻസ് പുത്രൻ പടമാണ്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT