Film News

'നായാട്ട് ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം'; പൃഥ്വിരാജ്

കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കുന്ന ചിത്രം 'നായാട്ട്' മലയാളത്തില്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമെന്ന് പൃഥ്വിരാജ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടായിരുന്നു പൃഥ്വിരാജിന്റെ പരാമര്‍ശം. 'കൂടെ'യുടെ സമയത്താണ് സംവിധായകന്‍ രഞ്ജിത്ത് തന്നോട് ഈ ചിത്രത്തിന്റെ ആശയത്തെ കുറിച്ച് പറയുന്നതെന്നും, അന്ന് മുതല്‍ ചിത്രത്തിനായി താന്‍ കാത്തിരിക്കുകയാണെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പൃഥ്വിരാജ് പറയുന്നു.

'മറ്റൊരു എഴുത്തുകാരനില്‍ നിന്ന് കേട്ട ഈ ചിത്രത്തിന്റെ ആശയത്തെ കുറിച്ച് കൂടെയുടെ സമയത്താണ് രഞ്ജിത്തേട്ടന്‍ എന്നോട് പറയുന്നത്. ആ ദിവസം മുതല്‍ ഞാന്‍ ഈ ചിത്രത്തിനായി കാത്തിരിക്കുകയാണ്. മാര്‍ട്ടിനെ പോലൊരു സംവിധായകന്‍, ഷൈജുവിനെ പോലൊരു ഛായാഗ്രാഹകന്‍, ചാക്കോച്ചന്‍, ജോജു, നിമിഷ, വിനയ് തുടങ്ങി നിരവധി അഭിനേതാക്കള്‍, ഒപ്പം കാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ടീമിന്റെ നിലവാരം, നായാട്ട് തീര്‍ച്ചയായും മലയാളത്തില്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്', പൃഥ്വിരാജ് കുറിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറാണ് 'നായാട്ടി'ന്റെ രചന നിര്‍വ്വഹിക്കുന്നത്. ചിത്രം ത്രില്ലറാണെങ്കിലും 'ജോസഫ്' പോലെ ഒരു കുറ്റാന്വേഷണകഥ അല്ലെന്ന് ഷാഹി 'ദ ക്യു'വിനോട് പറഞ്ഞിരുന്നു. ഷൈജു ഖാലിദാണ് ഛായാഗ്രഹണം. മഹേഷ് നാരായണന്‍ എഡിറ്റിങും വിഷ്ണു വിജയ് സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു. അന്‍വര്‍ അലിയാണ് ഗാനരചന. സംവിധായകന്‍ രഞ്ജിത്, ശശികുമാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയ്ന്‍ പിക്‌ച്ചേര്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മൂന്നാര്‍, കൊടൈക്കനാല്‍, വട്ടവട, കൊട്ടക്കാംബൂര്‍ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT