Film News

'ഗോള്‍ഡില്‍ ജോയിന്‍ ചെയ്യും മുമ്പ് ഗോള്‍ഡന്‍ വിസ'; യു.എ.ഇ അധികൃതര്‍ക്ക് നന്ദി പറഞ്ഞ് പൃഥ്വിരാജ്

യു.എ.ഇ സര്‍ക്കാര്‍ അനുവദിച്ച ഗോള്‍ഡന്‍ വിസ സ്വീകരിച്ച് പൃഥ്വിരാജ് സുകുമാരന്‍. മമ്മൂട്ടി, മോഹന്‍ലാല്‍, ടൊവിനോ തുടങ്ങിയ താരങ്ങള്‍ക്ക് പിന്നാലെയാണ് പൃഥ്വിരാജും ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നത്.

'ഗോള്‍ഡില്‍ ജോയിന്‍ ചെയ്യും മുമ്പ് ഗോള്‍ഡന്‍ വിസ ലഭിച്ചു' എന്നായിരുന്നു യു.എ.ഇ അധികൃതര്‍ക്ക് നന്ദി പറഞ്ഞുള്ള സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പൃഥ്വിരാജ് കുറിച്ചത്. ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

പത്ത് വര്‍ഷം കാലാവധിയാണ് ഗോള്‍ഡന്‍ വിസക്കുള്ളത്. വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്ന പ്രതിഭകള്‍ക്ക് ആദരമായി യു.എ.ഇ സര്‍ക്കാര്‍ നല്‍കുന്നതാണ് ഗോള്‍ഡന്‍ വിസ. മമ്മൂട്ടിക്കും മോഹന്‍ലാലിനും പിന്നാലെ ടൊവിനോ, മിഥുന്‍, നൈല ഉഷ തുടങ്ങിയ താരങ്ങളും ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.

പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോള്‍ഡ്. പൃഥ്വിരാജിനൊപ്പം നയന്‍താരയാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജും ചേര്‍ന്നാണ് നിര്‍മ്മാണം.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT