Film News

ഇരട്ട പെൺകുട്ടികളെ തേടി പൃഥ്വിരാജ്; താരത്തിന്റെ പുതിയ സിനിമയിലേയ്ക്ക് അഭിനേതാക്കളെ വേണം

പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയിലേക്ക് അഭിനേതാക്കളെ അന്വേഷിക്കുന്നു. തന്റെ ഫേസ്ബുക് പേജിലൂടെയാണ് അഭിനേതാക്കളെ തേടുന്നതായി താരം അറിയിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

15നും 18നുമിടയിലും പ്രായമുളള ഐഡന്റിറ്റിക്കലും അല്ലാത്തതുമായ ട്വിന്‍സിനേയും ഊർജസ്വലരായ പെണ്‍കുട്ടികളെയുമാണ് തേടുന്നത്. ആയോധനകലകളിൽ പ്രാവിണ്യമുള്ളവർക്ക്‌ മുൻഗണന ഉണ്ടായിരിക്കും. താത്പര്യമുള്ളവർ ഒരു മിനിറ്റ് ദൈർഖ്യമുള്ള സെൽഫി വീഡിയോയും, മേക്ക്അപ് ഇല്ലാത്ത രണ്ടു ഫോട്ടോയും ഈമെയിൽ അയക്കേണ്ടതാണ്.

ഭ്രമം എന്ന സിനിമയിലാണ് പൃഥ്വിരാജ് ഇപ്പോൾ അഭിനയിക്കുന്നത്. ബോളിവുഡിൽ വിമർശന ശ്രദ്ധ നേടിയ അന്ധാധുന്നിന്റെ മലയാളം റീമേക്ക് ആണ് ചിത്രം. പ്രമുഖ ഛായാഗ്രാഹനായ രവി കെ ചന്ദ്രൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമം. ഉണ്ണി മുകുന്ദൻ മമത മോഹൻദാസ് എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾ.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT