Film News

യൊഹാനിയുടെ പാട്ടിന് താളമിട്ട് പൃഥ്വിരാജ്; നിങ്ങള്‍ക്ക് അറിയാത്തത് വല്ലതും ഉണ്ടോയെന്ന് സോഷ്യല്‍ മീഡിയ

അഭിനയത്തിലും സംവിധാനത്തിലും ഒരുപോലെ കഴിവ് തെളിയിച്ച ആളാണ് പൃഥ്വിരാജ് സുകുമാരന്‍. കഹോണ്‍ പെറുവാനോയില്‍ താളം പിടിക്കുന്ന പൃഥ്വിരാജിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ശ്രീലങ്കന്‍ ഗായിക യൊഹാനിയുടെ 'മനികെ മാഗേ ഹിതെ എന്ന ഹിറ്റ് ഗാനത്തിനാണ് പൃഥ്വിരാജ് താളിമിടുന്നത്.

സുപ്രിയയാണ് പൃഥ്വിയുടെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. നല്ല ഭക്ഷണത്തിനൊപ്പം ജെ.ടിക്കൊപ്പമുള്ള സംഗീത രാത്രിയെന്നായിരുന്നു സുപ്രിയ വീഡിയോ പങ്കുവെച്ച് കുറിച്ചത്.

ചോയ്സ് ഗ്രൂപ്പ് ഉടമയും ജെ.ടി പാര്‍ക് സ്ഥാപകനുമായ ജോയ് തോമസിനൊപ്പമായിരുന്നു പൃഥ്വിയുടെ കഹോണ്‍ വാദനം. മോഹന്‍ലാലിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് ജെ.ടി എന്നറിയപ്പെടുന്ന ജോയ് തോമസ്.

പെറുവിയന്‍ താള വാദ്യമാണ് കഹോണ്‍ പെറുവാനോ. ഒരു വശത്ത് ദ്വാരമുള്ള തടിയിലുള്ള പെട്ടിയാണിത്. ഇതിനു മുകളിലിരുന്ന് കൈകൊണ്ട് തട്ടിയാണ് ഇത് വായിക്കുന്നത്. കനം കുറഞ്ഞ പ്ലൈവുഡ് കൊണ്ടാണിതിന്റെ നിര്‍മ്മിതി.

നിരവധി പേരാണ് പൃഥ്വിരാജിന് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്. 'നിങ്ങള്‍ക്ക് അറിയാത്തത് വല്ലതും ഉണ്ടോ' എന്നാണ് ചിലര്‍ വീഡിയോയുടെ താഴെ ചോദിക്കുന്നത്.

ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ് പൃഥ്വിരാജ് ഇപ്പോള്‍. ബോളിവുഡ് ചിത്രം അന്ധാദുന്‍-റെ മലയാളം റീമേക്ക് ഭ്രമമാണ് വരാനിരിക്കുന്ന ചിത്രം. ആമസോണ്‍ പ്രൈം വീഡിയോസിലൂടെയാകും ചിത്രത്തിന്റെ റിലീസ്. ആടുജീവിതത്തിന്റെ അടുത്ത ഷെഡ്യൂളിന് വേണ്ടി മേക്കോവറിനായി ഡിസംബര്‍ മുതല്‍ മൂന്ന് മാസം ബ്രേക്ക് എടുക്കുമെന്ന് പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു. അതിന് ശേഷം അള്‍ജീരിയയിലായിരിക്കും ചിത്രീകരണം. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിലും പൃഥ്വിരാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT