Film News

‘ആടുജീവിത’ത്തിനൊരുങ്ങി പൃഥ്വി; ഫെബ്രുവരി അവസാനം ജോര്‍ദാനിലേക്ക്

‘ആടുജീവിത’ത്തിനൊരുങ്ങി പൃഥ്വി; ഫെബ്രുവരി അവസാനം ജോര്‍ദാനിലേക്ക്

THE CUE

ബെന്യാമിന്റെ ആടുജീവിതം എന്ന നോവല്‍ ആധാരമാക്കിയുള്ള ആടുജീവിതം എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ശേഷിക്കുന്ന ഷെഡ്യൂളുകളുടെ ചിത്രീകരണത്തിനായി പൃഥ്വിരാജ് ഫെബ്രുവരി അവസാനത്തോടെ ജോര്‍ദാനിലേക്ക്. കഴിഞ്ഞ 3 മാസമായി ശരീരഭാരം കുറച്ച് താടിനീട്ടി വളര്‍ത്തി ചിത്രത്തിലെ നജീബായി മാറാന്‍ തയ്യാറെടുക്കുകയായിരുന്നു താരം. നജീബിന്റെ ശാരീരിക മാനസീക ദൈവീക തലങ്ങള്‍ പ്രേക്ഷകരിലേയ്ക്ക് എത്തിക്കാന്‍ സിനിമയ്ക്ക് ആകുമെന്നാണ് പ്രതീക്ഷയെന്നും പൃഥ്വി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ഞാന്‍ ഒരു കടുത്ത ഈശ്വര വിശ്വാസിയല്ല. പക്ഷെ നജീബിന്റെ വിശ്വാസത്തെ എനിക്ക് മനസിലാക്കാന്‍ സാധിക്കുന്നുണ്ട്. മൂന്ന് വര്‍ഷമായി ഒരാള്‍ മനുഷ്യരേക്കാള്‍ കൂടുതല്‍ മൃഗങ്ങളോട് സമ്പര്‍ക്കം പുലര്‍ത്തുന്നു. അത്തരത്തിലൊരു വ്യക്തിയുടെ ശാരീരിക മാനസീക ദൈവീക തലങ്ങളിലൂടെയുളള യാത്രയെ കുറിച്ചാണ് ആടുജീവിതം പറയുന്നത്. സിനിമയിലെ എന്റെ കഥാപാത്രത്തിലൂടെ അത് പ്രേക്ഷകരിലേയ്ക്ക് എത്തുമെന്ന് കരുതുന്നു.
പൃഥ്വിരാജ്

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രൊജക്ടുകളിലൊന്നായ ആടുജീവിതത്തിന് വേണ്ടി ബ്രേക്ക് എടുക്കുന്നുവെന്നും മൂന്ന് മാസത്തേക്ക് മറ്റൊരു സിനിമയുടെയും ചിത്രീകരണത്തില്‍ ഭാഗമാകില്ലെന്നും നേരത്തെ പൃഥ്വി അറിയിച്ചിരുന്നു. ബ്ലെസിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 28 വര്‍ഷത്തിന് ശേഷം ഏ ആര്‍ റഹ്മാന്‍ മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്ട് കൂടിയാണ്. അമലാ പോള്‍ ആണ് ആടുജീവിതത്തിലെ നായിക. കെ യു മോഹനന്‍ ക്യാമറയും റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസൈനും നിര്‍വഹിക്കുന്നു.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT