Film News

പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്? യഷ്‌രാജ് ഫിലിംസിന്റെ ഒടിടി സീരീസില്‍ പ്രധാന കഥാപാത്രമെന്ന് സൂചന

ഹിന്ദി ഒടിടി സീരീസില്‍ പൃഥ്വിരാജ് പ്രധാന കഥാപാത്രമാകുമെന്ന് റിപ്പോര്‍ട്ടുകള്‍. യഷ്‌രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ് വെബ് സീരീസ് നിര്‍മ്മിക്കുന്നത്. 2013ല്‍ പുറത്തിറങ്ങിയ ഔറങ്കസീബാണ് ഇതിന് മുമ്പ് പൃഥ്വിരാജ് അഭിനയിച്ച യഷ്‌രാജ് ഫിലിംസ് ചിത്രം. അതേസമയം സീരീസുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ നടന്നിട്ടില്ല.

പ്രഭാസ് നായകനായ പ്രശാന്ത് നീല്‍ ചിത്രം സലാറിലും പൃഥ്വി കേന്ദ്ര കഥാപാത്രമാവുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തില്‍ താന്‍ ഒരു പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ ഭാഗമാണെന്ന് പൃഥ്വിരാജ് അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് സലാറില്‍ പൃഥ്വിയുണ്ടാവുമെന്ന വാര്‍ത്തകള്‍ വന്നത്.

അതേസമയം ബ്രോ ഡാഡി, തീര്‍പ്പ് എന്നിവയാണ് റിലീസ് ചെയ്യാനിരിക്കുന്ന പൃഥ്വിരാജ് ചിത്രങ്ങള്‍. മോഹന്‍ലാല്‍ പ്രധാന കഥാപാത്രമായ ബ്രോ ഡാഡി സംവിധാനം ചെയ്തതും പൃഥ്വിയാണ്. ഇന്ദ്രജിത്താണ് തീര്‍പ്പിലെ മറ്റൊരു പ്രധാന കഥാപാത്രം. രതീഷ് അമ്പാട്ടാണ് ചിത്രത്തിന്റെ സംവിധായകന്‍.

നിലവില്‍ അല്‍ഫോന്‍സ് പുത്രന്‍ ചിത്രമായ ഗോള്‍ഡിന്റെ ഷൂട്ടിങ്ങിലാണ് പൃഥ്വിരാജ്. ചിത്രത്തില്‍ നയന്‍താരയും പ്രധാന കഥാപാത്രമാണ്. ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പിഎം ശ്രീ നടപ്പാക്കരുത്; വിട്ടുവീഴ്ച വേണ്ടെന്നതാണ് യൂത്ത് ലീഗ് നിലപാട്: സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ

ആരോഗ്യമേഖലയിലെ സങ്കീർണ്ണമായ വെല്ലുവിളികൾക്ക് എഐയിലൂടെ പരിഹാരം; 'എഐ ബിൽഡേഴ്സ് സമ്മിറ്റി'ൽ ശ്രദ്ധേയമായി വിദ്യാർഥികളുടെ എഐ പ്ലാറ്റ്ഫോമുകൾ

‘ആരം’ സിനിമയിലെ ‘നറു തിങ്കൾ നീ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

'കരിയറിലെ ആദ്യ പൊലീസ് റോൾ'; പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ സിനിമയെ കുറിച്ച് മാത്യു തോമാസ്

ആശ ഷമ്മിയുടെ അമ്മയോ!! അസാധ്യ അഭിനയ മുഹൂർത്തങ്ങളുമായി ഉർവശി

SCROLL FOR NEXT