Film News

'കുമാരി'യായി ഐശ്വര്യ ലക്ഷ്മി ; ശാപങ്ങളുടെയും, മന്ത്രങ്ങളുടെയും ലോകം പരിചയപ്പെടുത്തി പൃഥ്വിരാജ് ; ടീസര്‍

ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മിസ്റ്ററി ത്രില്ലര്‍ ചിത്രം കുമാരിയുടെ ടീസര്‍ പുറത്തിറങ്ങി. രണം സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ നിര്‍മല്‍ സഹദേവനാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് ഐശ്വര്യലക്ഷ്മിയെത്തുന്നത്.

ഒരു ഇതിഹാസത്തില്‍ നിന്നും കണ്ടെടുക്കപ്പെടുന്ന കഥയായാണ് ചിത്രത്തിന്റെ ടീസറിലൂടെ അണിയറപ്രവര്‍ത്തകര്‍ കുമാരിയെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നത്. ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയായ പൃഥ്വിരാജാണ് ടീസറില്‍ കുമാരിയെയും കഥയെയും അവതരിപ്പിക്കുന്നത്. ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പിടിമുറുക്കങ്ങളിലേക്കു എത്തിപ്പെടുന്ന കുമാരിയായാണ് ഐശ്വര്യ സിനിമയിലെത്തുന്നത്. അതെ സമയം കഥ നടക്കുന്ന കാലഘട്ടത്തെയും ടീസര്‍ പരിചയപ്പെടുത്തുന്നുണ്ട്.

ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, സ്വാസിക, സുരഭി ലക്ഷ്മി, തുടങ്ങിയ താരങ്ങളും മുഖ്യ വേഷങ്ങളില്‍ എത്തുന്നു. സംവിധായകന്‍ നിര്‍മലും, ഫസല്‍ ഹമീദും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് എബ്രഹാം ജോസഫും സംഗീതമൊരുക്കുന്നത് ജേക്ക്‌സ് ബിജോയിയുമാണ്. ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും കളറിങ്ങും നിര്‍വഹിക്കുന്ന സിനിമയുടെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ദാസാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ്, ഫ്രഷ് ലൈം സോഡ എന്നീ പ്രൊഡക്ഷന്‍ ഹൌസുകള്‍ ചേര്‍ന്നാണ് സിനിമ ഒരുക്കുന്നത്.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT