Film News

ഇത് അല്ലിയല്ല; മകളുടെ വ്യാജ പ്രൊഫൈലിനെതിരെ പൃഥ്വിരാജും സുപ്രിയയും

മകൾ അലംകൃതയുടേ പേരിൽ കണ്ട വ്യാജ ഇൻസ്റ്റഗ്രാം പ്രൊഫൈലിനെതിരെ പൃഥ്വിരാജും സുപ്രിയയും. 6 വയസ്സുള്ള ഞങ്ങളുടെ മകൾക്ക് ഇപ്പോൾ ഒരു സോഷ്യൽ മീഡിയ അക്കൗണ്ടിന്റെ ആവശ്യമുളളതായി തോന്നുന്നില്ല. പ്രായമാകുമ്പോൾ അവൾക്കത് സ്വയം തീരുമാനിക്കാമെന്നും ഈ അക്കൗണ്ട് വ്യാജമാണെന്നുമുളള കുറിപ്പോടെയാണ് ഇരുവരും വിഷയം പങ്കുവെച്ചത്.

'ഈ വ്യാജ പ്രൊഫൈലിലേയ്ക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു. ഇത് ഞങ്ങൾ നിയന്ത്രിക്കുന്ന പേജല്ല, ഞങ്ങളുടെ 6 വയസ്സുള്ള മകൾക്ക് ഒരു സോഷ്യൽ മീഡിയ അക്കൗണ്ടിന്റെ ആവശ്യമുളളതായും തോന്നുന്നില്ല. പ്രായമാകുമ്പോൾ അവൾക്കത് സ്വയം തീരുമാനിക്കാം. അതിനാൽ ദയവായി ഈ വ്യാജ പ്രൊഫൈലിന് ഇരയാകരുത്', ഇരുവരും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

അല്ലി പൃഥ്വിരാജ് എന്ന പേരിലാണ് വ്യാജ പ്രൊഫൈൽ. പ്രൊഫൈൽ കൈകാര്യം ചെയ്യുന്നത് സുപ്രിയയും പൃഥ്വിയുമാണെന്ന് അക്കൗണ്ടിൽ പറയുന്നു. അല്ലിയുടെ ചിത്രമാണ് പ്രൊഫൈലായി നൽകിയിട്ടുളളത്. വ്യാജ പ്രൊഫൈലിനെതിരെ ഇരുവരും രം​ഗത്തെത്തുമ്പോൾ 934 ഫോളോവേഴ്സ് ആയിരുന്നു പോജിന് ഉണ്ടായിരുന്നത്.

എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു​

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT