Film News

സച്ചിന്റെയും റീനുവിന്റെയും പ്രേമകഥ തുടരും, പ്രേമലു 2 പ്രഖ്യാപിച്ച് ​ഗിരീഷ് എഡി

ഗിരീഷ് എഡി സംവിധാനം ചെയ്ത നസ്ലെൻ മമിത എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം പ്രേമലുവിന്റെ രണ്ടാം ഭാ​ഗം അനൗൺസ് ചെയ്ത് അണിയറ പ്രവർത്തകർ. സംവിധായകൻ ഗിരീഷ് എ.ഡി. ആണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കൊച്ചിയിൽ നടന്ന പ്രേമലുവിന്റെ വിജയാഘോഷ പരിപാടിയിലായിരുന്നു ​ഗിരീഷ് എഡിയുടെ പ്രഖ്യാപനം.

ഭാവനസ്റ്റുഡിയോസിന്റെ ഏഴാമത്തെ പ്രൊഡക്ഷൻ ചിത്രമായാണ് പ്രേമലു 2 എത്തുന്നത്. സിനിമയുടെ ആ​ദ്യ ഭാ​ഗത്തിലെ അതേ താരനിരയും അണിയറ പ്രവർത്തകരുമാകും രണ്ടാം ഭാഗത്തിലുമെത്തുക. ഭാവന സ്റ്റുഡിയോസ് തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാ​ഗവും നിർമിക്കുന്നത്. മലയാളത്തിനു പുറമെ തമിഴ്–തെലുങ്ക് ഭാഷകളിലും ഡബ്ബ് ചെയ്യുന്ന ചിത്രം ഒരുമിച്ച് റിലീസ് ചെയ്യാനാണ് സാധ്യത.

ഫെബ്രുവരി ഒൻപതിന് തിയറ്ററുകളിലെത്തിയ ചിത്രമായിരുന്നു പ്രേമലു. ചിത്രം ​ഗംഭീര വിജയമായതിനെ തുടർന്ന് തെലുങ്കിലും തമിഴിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു. അവസാനമായി ഒരു സിനിമ കണ്ട് ഇത്രത്തോളം ചിരിച്ചതെന്നാണെന്ന് ഓർമ്മയില്ലെന്നാണ് ചിത്രത്തെക്കുറിച്ച് തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബു പറഞ്ഞത്. ആദ്യാവസാനം വരെ പ്രേമലു ഒരു ചിരിയുത്സവമാണ് സമ്മാനിച്ചത് എന്നും ചിത്രത്തിലെ ആ​ദി എന്ന കഥാപാത്രത്തെ തനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു എന്നും സംവിധായകൻ രാജമൗലിയും ചിത്രത്തെക്കുറിച്ച് പറഞ്ഞിരുന്നു.

ഒറിജിനൽ ഒരു സൈ ഫൈ സിനിമയല്ല, ഒരു ഫാന്റസി ത്രില്ലർ: സംവിധായകൻ റമീസ്

ത്രില്ലടിപ്പിക്കുന്ന ടൈം ട്രാവല്‍ കാണാന്‍ റെഡി ആയിക്കോ; ‘ഒറിജിനലി’ന് U/A 13+ സെൻസർ സർട്ടിഫിക്കറ്റ്

ഡാര്‍ക്ക് വെബിൻ്റെ മിനി വേര്‍ഷനാണ് ടെല​ഗ്രാം, എഐ മനുഷ്യനെതിരെ തിരിയും; സൈബർ സെക്യൂരിറ്റി വിദ​ഗ്ദ്ധൻ നന്ദകിഷോർ ഹരികുമാർ

'അറ്റൻഷൻ പ്ലീസ്' കണ്ടതിന് ശേഷമാണ് ബാലാജി സർ എന്നെ ബത്തയിലേക്ക് വിളിച്ചത്: വിഷ്ണു ഗോവിന്ദൻ

പുത്തൻ ദൃശ്യാനുഭവം ഒരുക്കാൻ രഞ്ജൻ പ്രമോദ് – കാവ്യ ഫിലിം കമ്പനി ടീം; ‘നൈറ്റ് ഷോസ്’ ടീസർ

SCROLL FOR NEXT