Film News

'മൊത്തത്തിലൊരു ഹോളിവുഡ് മൂഡ് ഉണ്ടല്ലോ'; ത്രില്ലടിപ്പിച്ച് 'പ്രാവിൻകൂട് ഷാപ്പ്' ട്രെയ്ലർ

അൻവർ റഷീദ് നിർമ്മിച്ച് നവാ​ഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'പ്രാവിൻകൂട് ഷാപ്പിന്റെ' ട്രെയ്ലർ പുറത്തു വിട്ട് അണിയറ പ്രവർത്തകർ. സൗബിൻ ഷാഹിറും ബേസിൽ ജോസഫും ചെമ്പൻ വിനോദ് ജോസും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് 'പ്രാവിൻകൂട് ഷാപ്പ്'. പ്രാവിൻ കൂട് ഷാപ്പിൽ നടന്ന ഒരു മരണവും അത് അന്വേഷിക്കാനെത്തുന്ന ഉ​ദ്യോ​ഗസ്ഥനെയുമാണ് ട്രെയ്ലറിൽ കാണാൻ സാധിക്കുന്നത്. ചിത്രത്തിൽ കേസ് അന്വേഷിക്കാനെത്തുന്ന പൊലീസ് ഉദ്യോ​ഗസ്ഥനാണ് ബേസിൽ ജോസഫിന്റെ കഥാപാത്രം. ആവേശം' എന്ന സിനിമക്ക് ശേഷം അൻവർ റഷീദ് എന്റർടെയിൻമെന്റ് നിർമ്മിക്കുന്ന സിനിമ കൂടിയാണ് 'പ്രാവിൻകൂട് ഷാപ്പ്'.

ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ശ്രീരാജ് ശ്രീനിവാസൻ. നിരവധി പുരസ്കാരങ്ങൾ നേടുകയും ചർച്ചയാവുകയും ചെയ്ത 'തൂമ്പ' എന്ന ഷോർട് ഫിലിം ഒരുക്കിയ സംവിധായകനാണ് ശ്രീരാജ് ശ്രീനിവാസ്. ശ്രീരാജിന‍്റേത് തന്നെയാണ് തിരക്കഥയും. എറണാകുളത്തും തൃശ്ശൂരിലുമായാണ് പ്രാവിൻകൂട് ഷാപ്പിന്റെ ചിത്രീകരണം നടന്നത്. ഡാർക്ക് കോമഡി ഴോണറിലെത്തുന്ന ചിത്രം ഡിസംബറിൽ തിയറ്ററുകളിലെത്തും. ചാന്ദ്‌നീ ശ്രീധരൻ, ശിവജിത് പത്മനാഭൻ, ശബരീഷ് വർമ്മ, നിയാസ് ബക്കർ, രേവതി, വിജോ അമരാവതി, രാംകുമാർ, സന്ദീപ്, (പ്രതാപൻ കെ.എസ്. തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

'മഞ്ഞുമ്മൽ ബോയ്‌സി'ന്റെ വൻ വിജയത്തിനു ശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം കൂടിയാണ് '' പ്രാവിൻ കൂട് ഷാപ്പ് ". തല്ലുമാല, ഫാലിമി, പ്രേമലു എന്നീ ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ വിഷ്ണു വിജയാണ് ചിത്രത്തിന്റെ സം​ഗീതസംവിധാനം നിർവഹിക്കുന്നത്. ഗാനരചന-മു രി, എഡിറ്റര്‍ - ഷഫീഖ് മുഹമ്മദ് അലി, പ്രൊഡക്ഷൻ ഡിസൈനർ: ഗോകുൽ ദാസ്, എഡിറ്റർ: ഷഫീഖ് മുഹമ്മദ് അലി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അബ്രു സൈമൺ, സൗണ്ട് ഡിസൈനർ: വിഷ്ണു ഗോവിന്ദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: എ.ആർ. അൻസാർ, വസ്ത്രങ്ങൾ: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: കലൈ മാസ്റ്റർ, പ്രൊഡക്ഷൻ കൺട്രോളർ: ബിജു തോമസ്, ARE മാനേജർ: ബോണി ജോർജ്, കളറിസ്റ്റ്: ശ്രീക് വാരിയർ, VFX: മുട്ട വെള്ള, സ്റ്റിൽസ്: രോഹിത് കെ. സുരേഷ്, ഡിസൈൻ: യെല്ലോടൂത്ത്, വിഷ്വൽ പ്രമോഷനുകൾ: സ്നേക്ക്പ്ലാൻ്റ്, പിആർഒ: ആതിര ദിൽജിത്ത്, എ.എസ്. ദിനേശ്.

കളങ്കാവലിലെ സ്റ്റീഫനിൽ നിന്ന് ബാഹുബലി നിർമ്മാതാക്കളുടെ 'ജോൺ ഡോ'യിലേക്ക്: സുശീൽ സുരേന്ദ്രൻ അഭിമുഖം

'മെറിബോയ്സ്' റിലീസ് ഡിസംബറിൽ; ചിത്രത്തിലെ ആദ്യ ക്യാമ്പസ് ഗാനം പുറത്തിറങ്ങി

ഭാവനയിലൂടെ യാഥാർഥ്യത്തെ മാറ്റാം; കഥകളുടെ ലോകം ചർച്ച ചെയ്ത് പുസ്കകമേള

വായനയുടെ വലിയ ആഘോഷം; ഷാർജ പുസ്തകോത്സവം ഞായറാഴ്ച സമാപിക്കും

അങ്കിത് മേനോൻ മ്യൂസിക്കിൽ 'നെഞ്ചാടിയെ...'; 'പ്രേംപാറ്റ' പുതിയ ഗാനമെത്തി

SCROLL FOR NEXT