Film News

ഞാന്‍ മോശം നടനും സംവിധായകനുമായത് കൊണ്ടാവാം, എണ്‍പതുകളുടെ സംഗമത്തിന് വിളിച്ചില്ലെന്ന് പ്രതാപ് പോത്തന്‍

THE CUE

എണ്‍പതുകളില്‍ സിനിമയിലെത്തിയ തെന്നിന്ത്യന്‍ സിനിമയിലെ നായികാ നായകന്‍മാരുടെ സംഗമത്തില്‍ ക്ഷണിച്ചില്ലെന്ന് നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍. മോശം സംവിധായകനും നടനുമായതിനാലാകും സംഗമത്തിന് ആരും വിളിക്കാതിരുന്നതെന്നും പ്രതാപ് പോത്തന്‍ പറയുന്നു.

ഞാനൊരു മോശം നടനും സംവിധായകനും ആയതിനാലാകും അവരുടെ സംഗമത്തിന് എന്നെ വിളിക്കാതിരുന്നത്. അതില്‍ സങ്കടമുണ്ട്. എണ്‍പതുകളിലെ താരങ്ങളുമായി വലിയ വ്യക്തിബന്ധമില്ല. ചിലര്‍ നമ്മളെ ഇഷ്ടപ്പെടുന്നുണ്ടാകും, ചിലര്‍ക്ക് വെറുപ്പുണ്ടാകും. പക്ഷേ ജീവിതം മുന്നോട് പോകും.
പ്രതാപ് പോത്തന്‍

2009ല്‍ ലിസിയുടെയും സുഹാസിനി മണിരത്‌നത്തിന്റെയും നേതൃത്വത്തിലാണ് ക്ലാസ് ഓഫ് എയ്റ്റീസ് എന്ന പേരില്‍ ദക്ഷിണേന്ത്യന്‍ നായികാ നായകന്‍മാരുടെ സംഗമത്തിന് തുടക്കമിട്ടത്.

ഇത്തവണ ചിരഞ്ജീവിയുടെ വീട്ടിലായിരുന്നു സംഗമം. മോഹന്‍ലാല്‍, നാഗാര്‍ജ്ജുന, ശോഭന, ഖുഷ്ബു, പാര്‍വതി, സുമലത, രമ്യാ കൃഷ്ണന്‍, മേനക, രാധിക, പൂര്‍ണിമ തുടങ്ങിയവര്‍ സംഗമത്തിന് എത്തിയിരുന്നു. മമ്മൂട്ടി ഇതുവരെ സംഗമത്തില്‍ പങ്കടുത്തിട്ടില്ല.

ഷാർജ സഫാരി മാള്‍ ഏഴാം വർഷത്തിലേക്ക്

ഏഴുവർഷത്തെ ഇടവേളയ്ക്ക് ശേഷം കെ എസ് ചിത്ര ദുബായില്‍, ടൈംലസ് മെലഡീസ് ശനിയാഴ്ച എക്സ്പോ സെന്‍റർ ഷാർജയില്‍ വൈകീട്ട് 6 മണിക്ക്

പറയുന്നത് നര്‍മ്മത്തില്‍ പൊതിഞ്ഞുകൊണ്ടാണെങ്കിലും വിഷയം കാമ്പുള്ളതായിരിക്കും: സത്യന്‍ അന്തിക്കാട്

രാഷ്ട്രീയ വിവാദം പുകയുന്ന ആഗോള അയ്യപ്പ സംഗമം; സംഗമത്തില്‍ ആര്‍ക്കാണ് നേട്ടം?

കൊത്തയ്ക്കും കുറുപ്പിനും ചെലവായ തുക ലോകയ്ക്കും ചെലവായി: ദുൽഖർ സൽമാൻ

SCROLL FOR NEXT