Film News

'സൂര്യ ഫയര്‍'; റോളക്‌സ് മനസില്‍ നിന്ന് പോകുന്നില്ലെന്ന് പ്രശാന്ത് നീല്‍

ലോകേഷ് കനകരാജ് ചിത്രം വിക്രമിനെ പ്രശംസിച്ച് സംവിധായകന്‍ പ്രശാന്ത് നീല്‍. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ ട്വിറ്ററിലൂടെയാണ് പ്രശാന്ത് പ്രശംസിച്ചത്. അതിനൊപ്പം അഭിനേതാക്കളായ കമല്‍ ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍, സൂര്യ എന്നിവരുടെ പ്രകടനത്തെയും പ്രശാന്ത് നീല്‍ പ്രശംസിച്ചു.

'വിക്രം ടീമിന് ആശംസകള്‍. കമല്‍ സാര്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരെ ഒരുമിച്ച് കാണാന്‍ സാധിച്ചത് ഒരു ഫീസ്റ്റ് തന്നെയായിരുന്നു. ലോകേഷ് എന്നും നിങ്ങളുടെ സിനിമകളുടെ വലിയൊരു ആരാധകനാണ്. അനിരുദ്ധ് നിങ്ങളൊരു റോക്ക്‌സ്റ്റാര്‍ തന്നെയാണ്. പിന്നെ ഇപ്പോഴും റോളക്‌സ് മനസില്‍ നിന്നും പോകുന്നില്ല. സൂര്യ നിങ്ങള്‍ ശരിക്കും ഫയറാണ്‌'. പ്രശാന്ത് നീല്‍ ട്വീറ്റ് ചെയ്തു.

ചിത്രത്തിലെ സൂര്യയുടെ റോളക്‌സ് എന്ന കഥാപാത്രത്തിന് വലിയ രീതിയില്‍ പ്രേക്ഷക-നിരൂപക പ്രശംസ ലഭിച്ചിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്‌സ് സീനില്‍ മാത്രമാണ് സൂര്യ അഭിനയിച്ചിട്ടുള്ളത്. വിക്രമിന്റെ രണ്ടാം ഭാഗത്തില്‍ റോളക്‌സും ഏജന്റ് വിക്രമും ഒരുമിച്ച് എത്തുമെന്ന് കമല്‍ ഹാസന്‍ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.

ജൂണ്‍ 3നാണ് വിക്രം ലോകവ്യാപകമായി തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ജൂലൈ 8 മുതല്‍ ചിത്രം ഹോട്ട്‌സ്റ്റാറിലും പ്രദര്‍ശനം ആരംഭിച്ചിട്ടുണ്ട്. ചിത്രം ആഗോള തലത്തില്‍ 442 കോടിയാണ് നേടിയത്. ഇന്ത്യയില്‍ നിന്ന് പാന്‍ഡമികിന് ശേഷം 300 കോടി ഗ്രോസ് കളക്ഷന്‍ നേടുന്ന ചിത്രവുമായി വിക്രം. ബാഹുബലി സെക്കന്‍ഡ് തമിഴ്നാട്ടില്‍ പ്രദര്‍ശനം പൂര്‍ത്തിയാക്കുന്നത് വരെയുള്ള കളക്ഷനെ പിന്നിലാക്കിയാണ് വിക്രം നൂറ് കോടി ക്ലബിലെത്തിയത്.

തമിഴ്നാട്ടില്‍ നിന്ന് മാത്രം 100 കോടിക്ക് മുകളിലാണ് ചിത്രം ഷെയര്‍ മാത്രമായി സ്വന്തമാക്കിയത്. തമിഴ് സിനിമയിലെയും കമല്‍ഹാസന്റെ സിനിമാ ജീവിതത്തിലെയും ഏറ്റവും ഉയര്‍ന്ന ബോക്സ് ഓഫീസ് കളക്ഷനുള്ള ചിത്രവുമായി വിക്രം. പത്ത് വര്‍ഷത്തോളമായി തമിഴിലെ ഒന്നാം നിരയിലോ രണ്ടാം നിരയിലോ തിയറ്റര്‍ റിലീസ് പരിഗണന ലഭിച്ചിരുന്ന താരമായിരുന്നില്ല കമല്‍ഹാസന്‍. ഒരു പതിറ്റാണ്ടിന് ശേഷം അഭിനേതാവ് എന്ന നിലക്കും സൂപ്പര്‍താരമെന്ന നിലക്കും കമലിന് ലഭിച്ച വമ്പന്‍ തിരിച്ചുവരവുമാണ് വിക്രം.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT