Film News

'സലാറിന്റെ ആദ്യ ഭാഗത്തെക്കുറിച്ച് അതൃപ്തിയുണ്ട്, എന്നാൽ രണ്ടാം ഭാഗം എന്റെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായിരിക്കും': പ്രശാന്ത് നീൽ

സലാറിന്റെ ആദ്യഭാഗത്തിൽ അതൃപ്തിയുണ്ടെന്ന് സംവിധായകൻ പ്രശാന്ത് നീൽ. ചിത്രത്തിന്റെ കാര്യത്തിൽ മുഴുവനായും സന്തുഷ്ടനല്ല. എന്നാൽ രണ്ടാം ഭാഗം തന്റെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരിക്കും. രണ്ടാം ഭാഗത്തിന്റെ എഴുത്ത് മികച്ചതാണ്. സിനിമയെക്കുറിച്ച് ആത്മവിശ്വാസമുണ്ടെന്നും തന്റെ ജീവിതത്തിൽ വളരെ കുറച്ചു കാര്യങ്ങളിൽ മാത്രമാണ് തനിക്ക് ആത്മവിശ്വാസമുള്ളതെന്നും കൈറാം വാഷിയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രശാന്ത് നീൽ പറഞ്ഞു. സലാർ റിലീസ് ചെയ്തതിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഹോംബാലെ ഫിലിംസ് ന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.

പ്രശാന്ത് നീൽ പറഞ്ഞത്:

സലാറിന്റെ ആദ്യ ഭാഗത്തിൽ മുഴുവനായി സന്തുഷ്ടനല്ല. സിനിമയെക്കുറിച്ച് അതൃപ്തിയുണ്ട്. സലാറിന് വേണ്ടി എന്റെ പരമാവധി ശ്രമം നടത്തുമ്പോൾ കെജിഎഫ് 2 വിൽ നിന്ന് പൂർണ്ണമായി ഞാൻ പുറത്തുവന്നിട്ടുണ്ടായില്ല. അതുകൊണ്ട് തന്നെ സലാറിന്റെ രണ്ടാം ഭാഗം എന്റെ ഏറ്റവും മികച്ച ചിത്രമാക്കി മാറ്റാനുള്ള ശ്രമം നടത്തി. രണ്ടാം ഭാഗത്തിന്റെ എഴുത്ത് എന്റെ ഏറ്റവും മികച്ച വർക്കുകളിൽ ഒന്നാണ്. പ്രേക്ഷകർ പ്രതീക്ഷിക്കുന്നതിലും അപ്പുറം ഒന്ന് നൽകാൻ കഴിയുമെന്നാണ് കരുതുന്നത്. സിനിമയെക്കുറിച്ച് ആത്മവിശ്വാസമുണ്ട്. ഞാൻ എന്റെ ജീവിതത്തിൽ വളരെ കുറച്ചു കയങ്ങളിൽ മാത്രമാണ് കോൺഫിഡന്റ് ആയിട്ടുള്ളത്. സലാർ 2 എന്റെ മികച്ച സിനിമകളിൽ ഒന്നാകും.

പ്രഭാസ്, പൃഥ്വിരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശാന്ത് നീൽ അണിയിച്ചൊരുക്കിയ 'സലാർ; സീസ്ഫയർ' സൗഹൃദത്തിന്റെ കഥ പറയുന്ന ഒരു ഗ്യാങ്‌സ്റ്റർ ചിത്രമായിരുന്നു. ചിത്രത്തിൽ ദേവ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിച്ചത്. വരദ എന്ന കഥാപാത്രമായി എത്തിയത് പൃഥ്വിരാജ് സുകുമാരനായിരുന്നു. ഡിസംബർ 22 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രം ആഗോള ബോക്സ് ഓഫിസിൽ നിന്ന് 600 കൊടിക്കും മുകളിലാണ് കളക്ട് ചെയ്തത്. പ്രശാന്ത് നീൽ തന്നെയാണ് സിനിമയുടെ കഥയും,തിരക്കഥയും ഒരുക്കിയത്. രണ്ട് സുഹൃത്തുക്കൾ എങ്ങനെ കൊടും ശത്രുക്കളായി മാറപ്പെടുന്നു എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. താന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും അധികം വയലന്‍സുള്ള കഥാപാത്രമാണ് സലാറിലേതെന്ന് പ്രഭാസ് മുമ്പ് വെളിപ്പെടുത്തിയിരുന്നു. കെജിഎഫ് 2, കാന്താര എന്നീ ചിത്രങ്ങൾക്ക് ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരണ്ടൂർ നിർമ്മിച്ച ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിലാണ് പ്രദർശനത്തിനെത്തിയത്.

സിഐഡി മൂസയുമായി താരതമ്യം ചെയ്യുന്നു എന്നതിൽ പരം സന്തോഷമുണ്ടോ? പെറ്റ് ഡിറ്റക്ടീവ് 2 പ്ലാനിലുണ്ട്: പ്രനീഷ് വിജയൻ അഭിമുഖം

സ്നേഹം വിരഹം പ്രതികാരം... 'പാതിരാത്രി'യിൽ കയ്യടി നേടി സണ്ണി വെയ്നും ആൻ ആഗസ്റ്റിനും

വൃഷഭ അഭിനയ പ്രാധാന്യമുളള സിനിമ, അപ്പോൾ 'God Of Acting' അല്ലാതെ മറ്റേത് ഓപ്‌ഷൻ: സംവിധായകൻ നന്ദകിഷോര്‍ അഭിമുഖം

ശിരോവസ്ത്ര വിവാദവും സ്‌കൂള്‍ നിയമങ്ങളും; പള്ളുരുത്തി സെന്റ് റീത്താസില്‍ സംഭവിക്കുന്നത് എന്ത്?

കഥാപാത്രങ്ങൾക്ക് പേരിടാൻ ഇവരുടെ അനുമതി വേണമെന്ന അവസ്ഥ, സെൻസർ ബോർഡ് നടപടികൾക്കെതിരെ പ്രതിഷേധിക്കും: ബി. രാകേഷ്

SCROLL FOR NEXT